സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി; കേസെടുത്തു

By News Desk, Malabar News

കോഴിക്കോട്: സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യകാരനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കോഴിക്കോട് കൊയിലാണ്ടി പോലീസാണ് പീഡന ശ്രമത്തിന് കേസെടുത്തത്. 2020 ഫെബ്രുവരിയില്‍ കൊയിലാണ്ടി സ്വദേശിനിയായ യുവതിയെ കോഴിക്കോട് വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

മറ്റൊരു പീഡന പരാതിയില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. പുസ്‌തക പ്രകാശന ചടങ്ങിനായി കൊയിലാണ്ടി നന്തിയില്‍ ഒത്തുകൂടിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സ്‌ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Most Read: ഫാസിൽ വധക്കേസ്; 11 പേർ കൂടി കസ്‌റ്റഡിയിൽ, കർണാടകയിൽ നിരോധനാജ്‌ഞ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE