കരേക്കാട് നിന്നും കാണാതായ യുവാവ് മരിച്ച നിലയിൽ; മരണകാരണം അവ്യക്‌തം

കരേക്കാട് കാടാമ്പുഴ ഫസലു റഹ്‌മാൻ ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ മാർക്കറ്റിന് സമീപമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

By Trainee Reporter, Malabar News
man found dead
Representational Image
Ajwa Travels

പെരിന്തൽമണ്ണ: കരേക്കാട് നിന്നും ഇന്നലെ മുതൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരേക്കാട് കാടാമ്പുഴ ഫസലു റഹ്‌മാൻ (26) ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ മാർക്കറ്റിന് സമീപമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാണാതായതിന് പിന്നാലെ ഇയാൾക്കായി വ്യാപകമായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്‌തമല്ല. പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.

അതിനിടെ, പാലക്കാട് ജില്ലയിലെ കപ്പൂർ കുമാരനെല്ലൂരിൽ സ്വകാര്യ വ്യക്‌തിയുടെ കുളത്തിൽ 13 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനെല്ലൂർ കൊട്ടാരത്തോടി അൻവർ- റസിയ ദമ്പതികളുടെ മകൻ അൽ അമീൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിമുതൽ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും പ്രദേശവാസികളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് തൃത്താല പൊലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചു.

നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളാളൂരിലെ സ്വകാര്യ വ്യക്‌തിയുടെ കുളത്തിലെ കൽപ്പടവിൽ കുട്ടിയുടെ ചെരിപ്പും വസ്‌ത്രവും കണ്ടെത്തിയത്. തുടർന്ന് പട്ടാമ്പിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം നടത്തിയ തിരച്ചിലിലാണ് രാത്രി 11 മണിയോടെ മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്തത്. തൃത്താല പോലീസ് സംഭവത്തിൽ അന്വേഷണം നടത്തുകയാണ്.

Most Read| പാക് മണ്ണിലെ ഭീകരവാദം തുടച്ചുനീക്കണം; കഴിവില്ലെങ്കിൽ ഇന്ത്യ സഹായിക്കാം- രാജ്‌നാഥ്‌ സിങ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE