സീതയുടേത് കൊലപാതകം? കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തൽ; ഭർത്താവ് കസ്‌റ്റഡിയിൽ

പീരുമേട് തോട്ടപ്പുരയിൽ താമസിക്കുന്ന സീതയാണ് (50) മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ മീൻമുട്ടി വനത്തിനുള്ളിൽ വെച്ച് കാട്ടാന സീതയെ ആക്രമിക്കുകയായിരുന്നു എന്നാണ് ഭർത്താവ് ബിനു ഇന്നലെ പോലീസിനോട് പറഞ്ഞിരുന്നത്.

By Senior Reporter, Malabar News
seetha
സീത
Ajwa Travels

തൊടുപുഴ: ഇടുക്കി പീരുമേട്ടിൽ വീട്ടമ്മയായ സീത മരിച്ചത് കാട്ടാനയുടെ ആക്രമണത്തിൽ അല്ലെന്ന് കണ്ടെത്തൽ. കാട്ടാനയാക്രമണത്തിന്റെ ലക്ഷണങ്ങൾ കാണുന്നില്ലെന്നാണ് ഫോറൻസിക് സർജൻ നൽകുന്ന പ്രാഥമിക വിവരം. പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്‌റ്റുമോർട്ടത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്.

സീതയുടെ തലയ്‌ക്കും നെഞ്ചിനും പരിക്കുണ്ടായിരുന്നു. ഭർത്താവ് ബിനുവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ മീൻമുട്ടി വനത്തിനുള്ളിൽ വെച്ച് കാട്ടാന സീതയെ ആക്രമിക്കുകയായിരുന്നു എന്നാണ് ബിനു ഇന്നലെ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ, സംഭവം കൊലപാതകമാണെന്നാണ് പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തിയിരിക്കുന്നത്.

സീതയുടെ മുഖത്തും കഴുത്തിലും മൽപ്പിടിത്തത്തിന്റെ പാടുകളുണ്ടെന്ന് പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. തലയുടെ ഇടതുഭാഗത്ത് പിടിച്ചു വലതുഭാഗം പലതവണ പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചു. തലയുടെ ഇടതുവശത്തും ക്ഷതമേറ്റിട്ടുണ്ട്. മരത്തിൽ ഇടിപ്പിച്ചതാകാനാണ് സാധ്യത. ഉയർന്ന ഭാഗത്ത് നിന്ന് താഴേക്ക് വീണ പരിക്കുകളും ദേഹത്തുണ്ട്. പാറയിൽ തലയിടിച്ചാണ് വീണിട്ടുള്ളത്.

ഇടതുവശത്തെ ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞു. രണ്ടെണ്ണം ശ്വാസകോശത്തിൽ കുത്തിക്കയറിയിട്ടുണ്ട്. വലതുവശത്തെ ആറ് വാരിയെല്ലുകൾ ഒടിഞ്ഞു. ഒരെണ്ണം ശ്വാസകോശത്തിൽ കുത്തിക്കയറിയെന്നും പോസ്‌റ്റുമോർട്ടത്തിൽ തെളിഞ്ഞിട്ടുണ്ട്. തുടക്കം മുതൽ പോലീസിന് സംശയം ഉണ്ടായിരുന്നെങ്കിലും പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകിയിട്ടാണ് ബിനുവിനെ കസ്‌റ്റഡിയിൽ എടുത്തത്.

പീരുമേട് തോട്ടപ്പുരയിൽ താമസിക്കുന്ന സീതയാണ് (50) മരിച്ചത്. തോട്ടപ്പുരയിൽ നിന്ന് മൂന്നര കലോമീറ്റർ അകലെ മീൻമുട്ടിക്ക് സമീപം വനത്തിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്നാണ് ബിനു പറഞ്ഞത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ് സംഭവമെന്നും, കാട്ടുപൊന്തയുടെ മറവിൽ നിന്നിരുന്ന ആനയുടെ മുന്നിൽ ഇരുവരും പെടുകയായിരുന്നെന്നും ബിനു മൊഴി നൽകിയിരുന്നു.

മുന്നിൽ നടന്നിരുന്ന സീതയെ ആന തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞെന്നും മൊഴിയിലുണ്ടായിരുന്നു. ബിനു ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും വനപാലകരുമെത്തി. തലയ്‌ക്ക് പരിക്കേറ്റ് അവശയായ സീതയെ പീരുമേട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE