വാട്‌സ് ആപ് ഗ്രൂപ്പിൽ സന്ദേശം; യുവ ഡോക്‌ടർ താമസസ്‌ഥലത്ത്‌ മരിച്ച നിലയിൽ

By Senior Reporter, Malabar News
farmer suicide
Representational Image

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ യുവ ഡോക്‌ടറെ താമസ സ്‌ഥലത്ത്‌ മരിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റസിഡന്റ് ആയ സികെ ഫർസീനയെ (35) ആണ് മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്‌ളാറ്റിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്.

ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വൈകീട്ട് നാലോടെ സഹപാഠികളുടെ വാട്‌സ് ആപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സന്ദേശം അയക്കുകയും സ്‌റ്റേറ്റസ് ആയി വയ്‌ക്കുകയും ചെയ്‌തിരുന്നു. ഇന്നലെ ഉച്ചവരെ ഫർസീന ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായും വിഷാദരോഗത്തിന് ചികിൽസ തേടിയിരുന്നതായും സഹപ്രവർത്തകർ പറഞ്ഞു. വളാഞ്ചേരി നടുക്കാവിൽ ഡോ. സാലിഖ് മുഹമ്മദാണ് ഭർത്താവ്.

Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE