പാക്കിസ്‌ഥാന് നേരെ വടിയെടുത്ത് ഐസിസി; 48 മണിക്കൂർ സമയം, വഴങ്ങിയില്ലെങ്കിൽ വിലക്ക്

ഇന്ത്യയെ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പാക്കിസ്‌ഥാൻ പിന്നോട്ട് പോകണമെന്നാണ് ഐസിസിയുടെ നിലപാട്.

By Senior Reporter, Malabar News
Asia CUP-Pakistan Cricket Team
Pakistan Cricket Team (Image Courtesy: OneCricket)
Ajwa Travels

ദുബായ്: ട്വിന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മൽസരം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച പാക്കിസ്‌ഥാനെ പൂർണമായും ഒറ്റപ്പെടുത്താൻ ക്രിക്കറ്റ് കൗൺസിൽ. പാക്കിസ്‌ന്റെ ഭീഷണി ചർച്ച ചെയ്യാൻ യോഗം ചേർന്ന് അടുത്ത 48 മണിക്കൂറിനുള്ളിൽ തീരുമാനം നടപ്പാക്കാനാണ് ഐസിസി നീക്കം.

ഇന്ത്യയെ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പാക്കിസ്‌ഥാൻ പിന്നോട്ട് പോകണമെന്നാണ് ഐസിസിയുടെ നിലപാട്. ബഹിഷ്‌കരിക്കുന്ന കാര്യം പിസിബി ഔദ്യോഗികമായി അറിയിച്ചിട്ടില്ലാത്തതിനാൽ മയപ്പെടുത്തിയ പ്രതികരണമാണ് ആദ്യഘട്ടത്തിൽ നടത്തിയത്.

പക്ഷേ, പാക്കിസ്‌ഥാൻ വഴങ്ങിയില്ലെങ്കിൽ ശക്‌തമായ നടപടികളുമായി ഐസിസി മുന്നോട്ട് പോയേക്കും. പ്രശ്‌നം പരിഹരിക്കാൻ അനൗദ്യോഗികമായി ശ്രമങ്ങളും നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ലോകകപ്പ് തുടങ്ങാൻ ഒരാഴ്‌ചയിൽ താഴെ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ ഇടനിലക്കാർ വഴി ഒത്തുതീർപ്പാക്കാൻ ശ്രമങ്ങൾ തുടരുകയാണ്.

ലോകകപ്പിൽ കളിക്കില്ലെന്ന് ഭീഷണി മുഴക്കിയ ബംഗ്ളാദേശിനും ഐസിസി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ. ബംഗ്ളാദേശ് വഴങ്ങാതിരുന്നതോടെ, പകരക്കാരായി സ്‌കോട്‌ലൻഡിനെ ലോകകപ്പിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് നിലപാടെടുത്ത പിസിബിയെ പൂർണമായും വിലക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE