മാവേലിക്കര മുൻ എംഎൽഎ എം. മുരളി അന്തരിച്ചു

1991, 1996, 2001, 2006 വർഷങ്ങളിലാണ് മാവേലിക്കരയിൽ നിന്നും നിയമസഭയിലെത്തിയത്.

By Senior Reporter, Malabar News
M. Murali
എം. മുരളി (Image Courtesy: Deshabhimani Online)

തിരുവനന്തപുരം: മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1991, 1996, 2001, 2006 വർഷങ്ങളിൽ മാവേലിക്കരയിൽ നിന്നും നിയമസഭയിലെത്തി.

രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്‌ഥാന ചെയർമാനായിരുന്നു. മാവേലിക്കര ചെറുകോൽ വൈപ്പു വിലയിൽ പരേതനായ കെപി. മാധവൻ പിള്ളയുടെയും വികെ. രാജമ്മയുടെയും മകനാണ്. 1969ൽ കെഎസ്‌യു അംഗമായാണ് പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങിയത്.

കെപിസിസി മുൻ ജനറൽ സെക്രട്ടറി, കെഎസ്‌യു സംസ്‌ഥാന വൈസ് പ്രസിഡണ്ട്, യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1987ൽ ഡെൽഹിയിലെ ചേരിചേരാ രാഷ്‌ട്രങ്ങളിലെ യുവസമ്മേളനത്തിന്റെ കോ-ഓർഡിനേറ്ററും എംജി സർവകലാശാലയിലെ ആദ്യ സെനറ്റ് അംഗവുമായിരുന്നു.

കെഎസ്ഇബി, കെഎസ്എഫ്ഇ, കെഎസ്ആർടിസി, കേരള യുവജനക്ഷേമ ബോർഡ് തുടങ്ങിയവയിൽ നേതൃസ്‌ഥാനത്ത് ഉണ്ടായിരുന്നു. ദേവസ്വം ബോർഡ് കോളേജിൽ അധ്യാപികയായ പ്രൊഫ. കെഎസ്. രമാദേവിയാണ് ഭാര്യ. മക്കൾ: ഡോ. മിഥുൻ, മൃദുൽ, മൃണാൾ.

Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE