ഇറാൻ- യുഎസ് മൂന്നാംഘട്ട ചർച്ച ഇന്ന് ജനീവയിൽ; ആണവക്കരാർ കൈയെത്തും ദൂരത്ത്?

ആണവക്കരാർ കൈയെത്തും ദൂരത്താണെന്നും നീതിയുക്‌തമായ കരാറിനായി ശ്രമിക്കുമെന്നും യുദ്ധത്തിനും സമാധാനത്തിനും തയ്യാറാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്‌തമാക്കി.

By Senior Reporter, Malabar News
Iran-US Nuclear Talk
Rep. Image
Ajwa Travels

ടെഹ്‌റാൻ: ഇറാൻ- യുഎസ് ആണവ ചർച്ചയുടെ മൂന്നാംഘട്ടം ഇന്ന് സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടക്കും. ആണവക്കരാർ കൈയെത്തും ദൂരത്താണെന്നും നീതിയുക്‌തമായ കരാറിനായി ശ്രമിക്കുമെന്നും യുദ്ധത്തിനും സമാധാനത്തിനും തയ്യാറാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്‌തമാക്കി.

അമേരിക്കയുടെ പശ്‌ചിമേഷ്യൻ പ്രതിനിധി സ്‌റ്റീവ്‌ വിറ്റ്‌കോഫും അരാഗ്‌ചിയും തമ്മിൽ ചർച്ച നടത്തുന്നത് ഒമാന്റെ മധ്യസ്‌ഥതയിലാണ്. ചർച്ച പരാജയപ്പെടുന്നപക്ഷം ഇറാനെതിരെ ആക്രമണം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ, ആക്രമണം നടത്തിയാൽ ശക്‌തമായി തിരിച്ചടി നൽകുമെന്ന് ഇറാൻ പാർലമെന്ററി സ്‌പീക്കർ മുഹമ്മദ് ബഗേർ ഗാലിബാഫ് പറഞ്ഞു. നേരത്തെ നടന്ന രണ്ട് ചർച്ചകളിലും ആണവ കരാറിനെപ്പറ്റി ധാരണയുണ്ടായിരുന്നില്ല. അതിനിടെ, പശ്‌ചിമേഷ്യൻ തീരത്ത് സൈനിക സന്നാഹം അമേരിക്ക ശക്‌തിപ്പെടുത്തി. ഇസ്രയേലിലേക്ക് അമേരിക്കയുടെ കൂടുതൽ പോർവിമാനങ്ങളും എത്തി.

Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE