പ്രധാനമന്ത്രി മാർച്ച് 11ന് കേരളത്തിൽ; ബിജെപി പ്രകടന പത്രിക പുറത്തിറക്കും

റെയിൽവേ പദ്ധതികളുടെ സുപ്രധാന പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തുമെന്ന സൂചനയുണ്ട്.

By Senior Reporter, Malabar News
Prime Minister Narendra Modi
Ajwa Travels

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം മാർച്ച് 11ന്. മാർച്ച് ആറിന് നടക്കുമെന്ന് അറിയിച്ച സന്ദർശനമാണ് 11ലേക്ക് മാറ്റിയതെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. അന്ന് വൈകീട്ട് അഞ്ചിന് കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിന് മുമ്പിൽ അദ്ദേഹം എൻഡിഎ പൊതുസമ്മളെനത്തെ അഭിസംബോധന ചെയ്യും.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക പ്രധാനമന്ത്രി പുറത്തിറക്കും. വൈകീട്ട് ഏഴിന് മറൈൻ ഡ്രൈവിൽ അഖില കേരള ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളനം പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും. വിവിധ റെയിൽവേ പദ്ധതികളുടെ ഉൽഘാടനവും പ്രവൃത്തി ഉൽഘാടനവും ഇതിൽപ്പെടും.

റെയിൽവേ പദ്ധതികളുടെ സുപ്രധാന പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തുമെന്ന സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി വിവിധ പദ്ധതികളുടെ ഉൽഘാടനത്തിന് ഒരുങ്ങാൻ റെയിൽവേക്ക് നേരത്തെ നിർദ്ദേശം ലഭിച്ചിരുന്നു.

Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE