ആറ്റുകാൽ പൊങ്കാല മൂന്നിന്; ഒരുക്കങ്ങൾ പൂർണം, വൈകീട്ട് നട അടയ്‌ക്കും

ചന്ദ്രഗ്രഹണം ആയതിനാൽ അന്ന് വൈകീട്ട് 3.10 മുതൽ രാത്രി ഏഴുവരെ നട അടയ്‌ക്കും.

By Senior Reporter, Malabar News
attukal pongala
Ajwa Travels

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മൂന്നിന്. പൊങ്കാല ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്‌റ്റ് ഭാരവാഹികൾ അറിയിച്ചു. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ചൊവ്വാഴ്‌ച രാവിലെ 9.15ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും.

കണ്ണകി ചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിയാലുടൻ തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ദീപം ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകരും. ഇതേ ദീപം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും പകരും.

ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും അകമ്പടിയേകും. പണ്ടാര അടുപ്പിൽ നിന്ന് പകരുന്ന ദീപമാണ് ഭക്‌തരുടെ ലക്ഷക്കണക്കിന് അടുപ്പുകൾ ജ്വലിപ്പിക്കുക. ഉച്ചയ്‌ക്ക് 2.15ന് ഉച്ചപൂജയ്‌ക്ക് ശേഷമാണ് പൊങ്കാല നിവേദ്യം. ചന്ദ്രഗ്രഹണം ആയതിനാൽ അന്ന് വൈകീട്ട് 3.10 മുതൽ രാത്രി ഏഴുവരെ നട അടയ്‌ക്കും. താലപ്പൊലിയിൽ പങ്കെടുക്കുന്ന ബാലികമാർ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് മുൻപ് ക്ഷേത്രദർശനം നടത്തണമെന്നും ട്രസ്‌റ്റ് ഭാരവാഹികൾ അറിയിച്ചു.

നാലിന് രാത്രി 9.45ന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കും. രാത്രി 12.45ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഇക്കൊല്ലത്തെ പൊങ്കാല മഹോൽസവത്തിന് സമാപനമാകും. ക്ഷേത്ര പരിസരത്ത് പൊങ്കാല അർപ്പിക്കുന്നതിന് കൂടുതൽ സ്‌ഥല സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ട്രസ്‌റ്റ് ഭാരവാഹികൾ അറിയിച്ചു.

Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE