ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ,ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്ര സർക്കാർ. ചില്ലറ വിൽപ്പന വില ഉയർത്തില്ലെന്നും കഴിയുമെങ്കിൽ റഷ്യയിൽ നിന്ന് എൽഎൻജി വാങ്ങുമെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കി.
സൗദിയിലെ യൻമ്പുവിൽ നിന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ ക്രൂഡ് കാർഗോ ബുക്ക് ചെയ്‌തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ കണക്ക് സർക്കാർ വിശദീകരിച്ചു.
ഫെബ്രുവരിയിലെ ഏറ്റവുമധികം ഇറക്കുമതി നടന്നത് റഷ്യയിൽ നിന്നാണ്. മുൻ മാസങ്ങളേക്കാൾ 20% വർധനയുണ്ടായി. ക്രൂഡ് ഓയിൽ എവിടെ ലഭ്യമായാലും ശേഖരിക്കും. ദേശീയ താൽപര്യം മാത്രമാണ് മാനദണ്ഡമെന്നും സർക്കാർ പറയുന്നു. പശ്‌ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ധന വിലവർധനവ് ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു.
Most Read| സ്‌ത്രീകൾക്ക് സൗജന്യയാത്ര, പെൻഷൻ 3000 ആക്കും; വമ്പൻ ഉറപ്പുകളുമായി കോൺഗ്രസ്








































