കൊച്ചി എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം; ഒരാൾ മരിച്ചു

പിജി ലൂബ്രിക്കൻസ് എന്ന ഓയിൽ കമ്പനിയിലാണ് രാവിലെ എട്ടരയോടെ തീപിടിത്തം ഉണ്ടായത്.

By Senior Reporter, Malabar News
fire at kochi
Rep. Image

കൊച്ചി: കൊച്ചി പാതാളം എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം. ഒരാൾ മരിച്ചു. ബിഹാർ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. പിജി ലൂബ്രിക്കൻസ് എന്ന ഓയിൽ കമ്പനിയിലാണ് രാവിലെ എട്ടരയോടെ തീപിടിത്തം ഉണ്ടായത്. മറ്റു ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

നിലവിൽ ഫയർ ഫോഴ്‌സിന്റെ ആറ് യൂണിറ്റുകളാണ് തീ അണയ്‌ക്കാൻ ശ്രമിക്കുന്നത്. കൂടുതൽ ഫയർ യുണിറ്റുകൾ ഇവിടേക്ക് എത്തുന്നുണ്ട്. തൊഴിലാളികൾ ജോലി ചെയ്‌തുകൊണ്ടിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത് എന്നാണ് വിവരം. ജീവനക്കാരെ ഉടൻ തന്നെ അപകട സ്‌ഥലത്ത്‌ നിന്ന് മാറ്റിയെങ്കിലും ഇതര സംസ്‌ഥാനക്കാരനായ ഒരു തൊഴിലാളി ഉള്ളിൽ കുടുങ്ങുകയായിരുന്നു.

അഗ്‌നിശമന സേന തീയണയ്‌ക്കുന്നതിനിടെയാണ് കമ്പനിക്കകത്ത് കത്തിക്കരിഞ്ഞ നിലവിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. തീപിടിത്തം ഉണ്ടായ സമയത്ത് മുപ്പതോളം ജീവനക്കാർ കമ്പനിയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE