5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മാത്രം കേരളത്തിൽ 15,02,737 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. 2021 മുതൽ 2025 വരെയുള്ള കണക്കുകളാണിത്.

By Senior Reporter, Malabar News
Stray-dogs
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തെരുവുനായ ശല്യം ദിനംപ്രതി വർധിക്കുകയാണ്. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മാത്രം കേരളത്തിൽ 15,02,737 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. 2021 മുതൽ 2025 വരെയുള്ള കണക്കുകളാണിത്.

ഇക്കാലയളവിൽ പേവിഷബാധയേറ്റ് 122 പേർക്ക് ജീവൻ നഷ്‌ടമായി. സംസ്‌ഥാനത്ത്‌ തെരുവുനായ ശല്യം അതീവഗുരുതരമായ അവസ്‌ഥയിലാണെന്ന് വ്യക്‌തമാക്കുന്ന കണക്കുകളാണിത്. ഓരോ വർഷവും കടിയേൽക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടി വരികയാണ്.

20212,21,379 പേർക്കാണ് സംസ്‌ഥാനത്ത്‌ കടിയേറ്റതെങ്കിൽ 2025ൽ അത് 3,69,272 ആയി ഉയർന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കടിയേറ്റത്. 58,108 പേർക്ക്. സമാനമായി 2021 11 ആയിരുന്ന മരണസംഖ്യ 202533 ആയിട്ടാണ് വർധിച്ചത്. 2025ൽ ആലപ്പുഴയിലും കൊല്ലത്തും അഞ്ചുപേർ പേവിഷബാധയേറ്റ് മരിച്ചു.

റിട്ട. ജസ്‌റ്റിസ്‌ സിരിജഗൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം, 43 പേർക്ക് മാത്രമാണ് നഷ്‌ടപരിഹാരം നൽകിയിരിക്കുന്നത്. നിലവിൽ തെരുവുനായ ആക്രമണത്തിന് നഷ്‌ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ചെയർപേഴ്‌സൻ ആയ ജില്ലാതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

Most Read| സ്വയം പ്രഖ്യാപിത ലിംഗസ്വത്വം അംഗീകരിക്കില്ല; ട്രാൻസ്‌ജെൻഡർ ബിൽ പാസാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE