വാഷിങ്ടൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്‌തബ ഖമനയി കൊല്ലപ്പെട്ടെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാന്റെ സൈനിക ശേഷിയും നേതൃത്വവും തകർക്കപ്പെട്ടതായും നാവികസേനയും വ്യോമസേനയും പൂർണമായി നശിച്ചുവെന്നും ട്രംപ് വ്യക്‌തമാക്കി.
മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്‌റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. മുൻ ഇറാൻ കമാൻഡർ ഖാസിം സുലൈമാനിയെ ‘ഒരു ഭ്രാന്തൻ പ്രതിഭ’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇപ്പോൾ ചർച്ചകൾക്കായി ഒരുങ്ങുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.
വിജയികളേക്കാൾ താൻ ഇഷ്‌ടപ്പെടുന്നത് പരാജയപ്പെട്ടവരെ ആണെന്നും ട്രംപ് ചടങ്ങിൽ പറഞ്ഞു. വിജയികളായവർ അവരുടെ വിജയഗാഥകൾ പറയുന്നത് കേൾക്കാൻ തനിക്ക് താൽപര്യമില്ല. മറിച്ച്, തന്റെ വിജയങ്ങൾ കേട്ടിരിക്കുന്ന പരാജയപ്പെട്ടവരുടെ കൂടെ ഇരിക്കാനാണ് തനിക്ക് ഇഷ്‌ടമെന്നും, അത് കൂടുതൽ ആത്‌മവിശ്വാസം നൽകുമെന്നും ട്രംപ് പറഞ്ഞു.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിൽ അമേരിക്കൻ വ്യവസായിയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് ഉൾപ്പെട്ടിട്ടില്ലെന്ന് വ്യക്‌തമാക്കി കേന്ദ്ര സർക്കാർ രംഗത്തെത്തി. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷവുമായി ബന്ധപ്പെട്ട് മോദിയും ട്രംപും നടത്തിയ ഫോൺ സംഭാഷണത്തിൽ മസ്‌കും പങ്കുചേർന്നിരുന്നു എന്ന തരത്തിൽ പുറത്തുവന്ന വാർത്തകളാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളിയത്.
Most Read| സിലിണ്ടർ കൈയിലുണ്ടോ? മൂന്നാറിൽ പോയി ചിൽ ആവാം, സൗജന്യമായി










































