‘ആക്രമണം ചൊവ്വാഴ്‌ച രാത്രി എട്ടുമണിക്ക്’; ഹോർമുസ് തുറക്കാൻ ഇറാന് സമ്മർദ്ദവുമായി ട്രംപ്

ഒരു സൈനിക നീക്കത്തിന്റെ കൃത്യമായ ദിവസവും സമയവും മുൻകൂട്ടി പ്രഖ്യാപിക്കുന്നത് യുദ്ധചരിത്രത്തിൽ തന്നെ അപൂർവമായ നീക്കമാണ്.

By Senior Reporter, Malabar News
donald-trump
Ajwa Travels

വാഷിങ്ടൻ: ആറാം ആഴ്‌ചയിലേക്ക് കടന്ന ഇസ്രയേൽ-യുഎസ്-ഇറാൻ യുദ്ധം ശമനമില്ലാതെ തുടരുന്നു. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്നു. കേരളത്തിൽ ഉൾപ്പടെ പാചക-വാതക സിലിണ്ടറുകൾ കിട്ടാക്കനിയായി.

ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും ഊർജ നിലങ്ങളിലും ഇറാൻ മിസൈലുകൾ പതിച്ചു. യുദ്ധം ഇനിയും തുടർന്നാൽ ജനജീവിതം ദുസ്സഹമാകുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അതിനിടെ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാനുമേൽ നിരന്തരം സമ്മർദ്ദം തുടരുകയാണ് യുഎസ്.

ഹോർമുസ് കടലിടുക്ക് തുറന്ന് കൊടുത്തില്ലെങ്കിൽ ഇറാൻ നരകതുല്യമായ അവസ്‌ഥ നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്‌ചയ്‌ക്കകം ഹോർമുസ് തുറക്കണമെന്നാണ് ട്രംപിന്റെ ഭീഷണി. ഇല്ലെങ്കിൽ പ്രത്യാഘാതങ്ങൾ കടുത്തതായിരിക്കും. വരാനിരിക്കുന്ന ചൊവ്വാഴ്‌ചയെ ‘പവർ പ്ളാന്റ് ഡേ’, ‘ബ്രിഡ്‌ജ്‌ ഡേ’ എന്നിങ്ങനെ വിശേഷിപ്പിച്ച ട്രംപ്, ഇറാന്റെ ഊർജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന സൂചനയാണ് നൽകിയത്.

ഇപ്പോഴിതാ യുഎസ് സൈന്യം എപ്പോൾ ആക്രമണം നടത്തുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ട്രംപ്. ആക്രമണ സമയം ചൊവ്വാഴ്‌ച രാത്രി എട്ടുമണിക്കായിരിക്കും എന്നാണ് ട്രംപ് സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഇത് ഇന്ത്യൻ സമയം ബുധനാഴ്‌ച പുലർച്ചെ ആയിരിക്കും.

ഇറാനുള്ള പുതിയ ഡെഡ്‌ലൈനായാണ് വിദഗ്‌ധർ ഇതിനെ കാണുന്നത്. ഒരു സൈനിക നീക്കത്തിന്റെ കൃത്യമായ ദിവസവും സമയവും മുൻകൂട്ടി പ്രഖ്യാപിക്കുന്നത് യുദ്ധചരിത്രത്തിൽ തന്നെ അപൂർവമായ നീക്കമാണ്. ഇറാനിൽ വെച്ച് തകർക്കപ്പെട്ട യുഎസ് വ്യോമസേനയുടെ എഫ്-15 വിമാനത്തിലെ ഉദ്യോഗസ്‌ഥനെ സാഹസികമായി ഉദ്യോഗസ്‌ഥനെ രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.

സമാധാന കരാറിൽ എത്തിയില്ലെങ്കിൽ രാജ്യം മുഴുവൻ ബോംബിട്ട് തകർക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കിയിട്ടുണ്ട്. ഇറാനിലെ വൈദ്യുത നിലങ്ങളും പാലങ്ങളും ലക്ഷ്യമിട്ടുള്ള ഈ ആക്രമണം നടന്നാൽ രാജ്യം പുനർനിർമിക്കാൻ കുറഞ്ഞത് 20 വർഷമെങ്കിലും വേണ്ടിവരുമെന്നാണ് ട്രംപ് പറയുന്നത്. അതിനിടെ, ആക്രമണങ്ങളിൽ ഇറാനിലെ സാധാരണക്കാരുടെ ജീവൻ നഷ്‌ടപ്പെടുന്നതിനെ കുറിച്ചുള്ള മനുഷ്യാവകാശ സംഘടനകളുടെ ആശങ്കകളെ ട്രംപ് തള്ളി.

Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE