പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ വെച്ചപ്പതിയിൽ ചന്ദ്രശേഖരൻ- മിന്നൽ റാണി ദമ്പതികളുടെ മകൾ പത്തു മാസം പ്രായമുള്ള മകൾ ദക്ഷിണയാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെ 5.30നാണ് കുഞ്ഞ് മരിച്ചത്.
പനിയും ശ്വാസതടസവുമായി കുഞ്ഞിനെ ഞായറാഴ്ച ആനക്കട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് കൊട്ടന്തറ താലൂക്ക് ആശുപത്രിയിലും ഇവിടെ നിന്ന് പെരിന്തൽമണ്ണയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിക്ക് ജൻമനാ ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്നതായാണ് വിവരം.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം




































