എസ്എസ്എൽസി പരീക്ഷാഫലം മേയ് മൂന്നാംവാരം; ഹയർ സെക്കണ്ടറി 25ന്

നേരത്തെ മേയ് എട്ടിന് ഫലം പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഗൾഫ് രാജ്യങ്ങളിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് തീയതിയിൽ മാറ്റം വരുത്തിയത്.

By Senior Reporter, Malabar News
V Sivankutty
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മേയ് മൂന്നാംവാരം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നേരത്തെ മേയ് എട്ടിന് ഫലം പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഗൾഫ് രാജ്യങ്ങളിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് തീയതിയിൽ മാറ്റം വരുത്തിയത്.

ഹയർ സെക്കണ്ടറി ഫലം മേയ് 25ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. എസ്എസ്എൽസിയുടെ മൂല്യനിർണയം ഇന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്. സംസ്‌ഥാനത്തെ 72 മൂല്യനിർണയ ക്യാമ്പുകളിലായി മേയ് മാസം വരെയാണ് മൂല്യനിർണയം നടക്കുക. 12000ത്തോളം അധ്യാപകരും ജീവനക്കാരും മൂല്യനിർണയ പ്രവർത്തനങ്ങളിൽ പങ്കാളികളാകും.

ടാബുലേഷൻ നടപടികൾ ശേഷമായിരിക്കും മേയ് മൂന്നാം വാരം ഫലം പ്രഖ്യാപിക്കുന്നത്. സംസ്‌ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് അഞ്ചുമുതലാണ് ആരംഭിച്ചത്. 30നായിരുന്നു അവസാന പരീക്ഷ. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയവും ഇന്ന് തന്നെ ആരംഭിച്ചിട്ടുണ്ട്. മേയ് 25ന് ഫലം പ്രഖ്യാപിക്കാൻ കഴിയുന്ന രീതിയിലാണ് നിലവിൽ ക്രമീകരണങ്ങൾ ചെയ്‌തിട്ടുള്ളത്‌. എന്നാൽ, സാഹചര്യങ്ങൾക്ക് അനുസരിച്ചു ഫലപ്രഖ്യാപന തീയതിയിൽ രണ്ടുമൂന്നു ദിവസത്തെ വ്യത്യാസം വരാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE