തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07 ആണ് വിജയശതമാനം. 99.5% ആയിരുന്നു കഴിഞ്ഞവർഷത്തെ വിജയം. 4,14,290 പേർ പരീക്ഷ എഴുതിയതിൽ 41,04,456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
30,514 പേർ ഫുൾ എ പ്ളസ് നേടി. കഴിഞ്ഞവർഷം ഇത് 61,444 ആയിരുന്നു. ഐടി മിഷന്റെ 9188619958 എന്ന വാട്‌സ് ആപ് നമ്പറിലും ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിളും ഫലം ലഭിക്കും. മാർച്ച് അഞ്ചുമുതൽ 30 വരെ ആയിരുന്നു ഈവർഷത്തെ എസ്എസ്എൽസി പരീക്ഷ നടന്നത്. ഏപ്രിൽ 14 മുതൽ മേയ് രണ്ടുവരെയായിരുന്നു മൂല്യനിർണയം.
99.22 ശതമാനം പെൺകുട്ടികൾ യോഗ്യത നേടി. വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിലുള്ളത്. 20771 പെൺകുട്ടികൾക്ക് ഫുൾ എ പ്ളസ് ലഭിച്ചു. 9743 ആൺകുട്ടികൾ ഫുൾ എ പ്ളസ് നേടി. ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 386 കുട്ടികളും പരീക്ഷയെഴുതി.
ഗൾഫ് മേഖലയിൽ ഏഴ് കേന്ദ്രങ്ങളിലായി 633 കുട്ടികൾ രജിസ്‌റ്റർ ചെയ്‌തെങ്കിലും പശ്‌ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇവർക്ക് ഇളവ് അനുവദിക്കേണ്ടി വന്നു. ഗൾഫിലെ ഏഴ് കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന് അർഹരായി.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ



































