വാഷിങ്ടൻ: ഇസ്രയേൽ- ലബനൻ വെടിനിർത്തൽ 45 ദിവസത്തേക്ക് കൂടി നീട്ടി. യുഎസ് മധ്യസ്‌ഥതയിൽ ഇസ്രയേലും ലബനനും തമ്മിൽ നടന്ന രണ്ടുദിവസം നീണ്ട ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ നീട്ടുന്നതിന് ധാരണയായത്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്‌താവ് ടോമി പിഗോട്ട് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
മേയ് 29ന് പെന്റഗണിൽ ഇസ്രയേലി, ലബനൻ സൈനിക പ്രതിനിധികളുമായി വീണ്ടും ചർച്ച നടക്കുമെന്നും പിഗോട്ട് അറിയിച്ചു. ”ഈ ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ശാശ്വത സമാധാനം, പരസ്‌പര പരമാധികാരം, പ്രാദേശിക സമഗ്രത, പൂർണമായ അംഗീകരിക്കാൻ, അതിർത്തിയിലെ സുരക്ഷ സ്‌ഥാപിക്കൽ തുടങ്ങിയവ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”- ടോമി പിഗോട്ട് സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.
അതേസമയം, ഇറാന് അമേരിക്കയെ വിശ്വാസമില്ലെന്നും അവർ ഗൗരവത്തോടെ സമീപിച്ചാൽ മാത്രമേ ചർച്ചകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളൂവെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നിലച്ചിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞമാസം യുഎസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ശാശ്വതമായ സമാധാന കരാറിൽ എത്തിയിട്ടില്ല. പാക്കിസ്‌ഥാന്റെ മധ്യസ്‌ഥതയിൽ നടന്നിരുന്ന ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന് ചൈനീസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
ചൈനയുടെ മധ്യസ്‌ഥതയെ അരാഗ്‌ചി സ്വാഗതം ചെയ്‌തു. ചൈന തങ്ങളുടെ തന്ത്രപ്രധാന പങ്കാളിയാണ്. അവരുടെ സദുദ്ദേശ്യത്തിൽ വിശ്വാസമുണ്ട്. ചർച്ചകൾ പുരോഗമിക്കുന്നതോടെ ഹോർമുസിലെ ഗതാഗതം സാധാരണ നിലയിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ





































