കൊച്ചി: റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) പക്കൽ നിന്ന് പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ലെന്ന് സ്‌ഥിരീകരണം. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടന്ന പരിശോധനയിലാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. ഇതോടെ കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും.
വേടൻ പുലിപ്പല്ല് തന്നെയെന്ന് വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്‌തമായിരുന്നു. ഇക്കാര്യം സ്‌ഥിരീകരിക്കാനാണ് സുവോളജി ലാബിലേക്ക് അയച്ചത്. കഴിഞ്ഞവർഷം ഏപ്രിലിലാണ് വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിൽ വനംവകുപ്പ് പരിശോധന നടത്തിയത്. അന്ന് വേടനടക്കം ഒമ്പതുപേരെ ആറ് ഗ്രാം കഞ്ചാവുമായി പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
അതിനിടെയാണ് വേടൻ ധരിച്ചിരുന്ന പുലിപ്പല്ല് കെട്ടിയ മാല പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. പോലീസ് ഇക്കാര്യം വനംവകുപ്പിന്റെ അറിയിച്ചു. 2022ൽ ചെന്നൈയിൽ നടത്തിയ ഷോയ്‌ക്കിടെ രഞ്‌ജിത് എന്ന ശ്രീലങ്കൻ വംശജനായ ആരധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.
Most Read| ഇസ്രയേൽ- ലബനൻ വെടിനിർത്തൽ 45 ദിവസത്തേക്ക് കൂടി നീട്ടി



































