നീറ്റ് പുനഃപരീക്ഷ ഇന്ന്; 23 ലക്ഷത്തോളം വിദ്യാർഥികൾ, 5440 പരീക്ഷാ കേന്ദ്രങ്ങൾ

ഉച്ചയ്‌ക്ക് രണ്ടുമണിമുതൽ വൈകീട്ട് 5.15 വരെയാണ് പരീക്ഷാ സമയം.

By Senior Reporter, Malabar News
NEET
Rep. Image

ന്യൂഡെൽഹി: നീറ്റ് പുനഃപരീക്ഷ ഇന്ന്. രാജ്യത്ത് ആകെ 23 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. കനത്ത സുരക്ഷയിലാണ് പരീക്ഷ. വിദ്യാർഥികളിൽ നിന്നുള്ള മുൻവർഷങ്ങളിലെ പ്രതികരണങ്ങൾ കണക്കിലെടുത്ത് പരീക്ഷാ സമയം 195 മിനിറ്റായി (3 മണിക്കൂർ 15 മിനിറ്റ്) പുതുക്കി നിശ്‌ചയിച്ചു.

ഉച്ചയ്‌ക്ക് രണ്ടുമണിമുതൽ വൈകീട്ട് 5.15 വരെയാണ് പരീക്ഷാ സമയം. പരീക്ഷാ നടത്തിപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്ന് എൻടിഎ അറിയിച്ചു. രാജ്യത്ത് 551ഉം വിദേശത്തെ 14ഉം നഗരങ്ങളിലായി 5440 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്‌ജമായിരിക്കുന്നത്. സുരക്ഷയ്‌ക്കായി രണ്ടരലക്ഷം പോലീസുകാരെയും 15,000 അർദ്ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്.

ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും സുരക്ഷ അർധസൈനിക വിഭാഗങ്ങൾക്കാണ്. പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റുമായി ഒന്നരലക്ഷം സിസിടിവി ക്യാമറകളും 51,000 സിഗ്‌നൽ ജാമറുകളും സജ്‌ജമാക്കിയിട്ടുണ്ട്. ക്യാമറാ ദൃശ്യങ്ങൾ തൽസമയം നിരീക്ഷിക്കാൻ എൻടിഎ പ്രത്യേക സംഘം ഉണ്ടായിരിക്കും.

Most Read| ലബനനിലെ ഇസ്രയേൽ ആക്രമണം; ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE