സംസ്‌ഥാനത്ത്‌ ഇന്ന് ഏഴുപേർക്ക് കൂടി ഷിഗെല്ല; കോഴിക്കോട് ഒരു മരണം

കോഴിക്കോട് മാവൂർ സ്വദേശിയായ 54-കാരിയാണ് മരിച്ചത്.

By Senior Reporter, Malabar News
shigella
Rep. Image

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി റിപ്പോർട് ചെയ്‌തു. കോഴിക്കോട് മാവൂർ സ്വദേശിയായ 54-കാരിയാണ് മരിച്ചത്. ഇതിന് പുറമെ ഇന്ന് ഏഴ് പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്.

കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, വയനാട് എന്നീ അഞ്ച് ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട് ചെയ്‌തത്‌. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.

അതേസമയം, കോഴിക്കോട് ജില്ലയിൽ ആശങ്ക പടർത്തിയ നിപ്പ വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സമ്പർക്ക പട്ടികയിൽ ഉള്ളവരിൽ നിന്നും ഇതുവരെ പരിശോധനക്ക് അയച്ച സാമ്പിളുകളുടെയെല്ലാം ഫലം നെഗറ്റീവ് ആണ്. പുതിയ പോസിറ്റീവ് കേസുകൾ ഒന്നും തന്നെ റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല.

Most Read| ടി. വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യും; ഈമാസം 29ന് ഹാജരാകാൻ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE