ന്യൂഡെൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഭ്യന്തര ഇന്ധനലഭ്യത ഉറപ്പാക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്ത്യ പിൻവലിച്ചു. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് വാണിജ്യ ആവശ്യങ്ങൾക്കായി പെട്രോൾ, ഡീസൽ എന്നിവ വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂലൈ ഒന്നുമുതൽ ഒഴിവാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷം ഇന്ധന വിതരണ ശൃംഖലയെ ബാധിക്കുകയും രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടായേക്കാമെന്ന ആശങ്ക ഉയരുകയും ചെയ്തതോടെയാണ് ജൂൺ 12 മുതൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. വാണിജ്യ ഉപഭോക്താക്കൾ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് സർക്കാർ വിലക്കിയിരുന്നു. ഒരു ഉപഭോക്താവിന് പ്രതിദിനം 200 ലിറ്റർ ഡീസലായും വിൽപ്പന പരിമിതപ്പെടുത്തിയിരുന്നു.
നിലവിൽ ഇന്ധനവിതരണ സാഹചര്യം മെച്ചപ്പെട്ട പശ്ചാത്തലത്തിലാണ് നിയന്ത്രണം നീക്കിയത്. ഗതാഗത കമ്പനികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ഇനിമുതൽ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് നിയന്ത്രണങ്ങളില്ലാതെ ഇന്ധനം വാങ്ങാനാകും.
Most Read| കാരാകുറുശ്ശിയിൽ വീട്ടുപറമ്പിൽ നിന്ന് ലഭിച്ച നിലമാങ്ങ കൗതുകമാകുന്നു



































