ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; ‘ഫോറസ്‌റ്റ്‌ ഗോസ്‌റ്റ്’ കണ്ണൂരിലും

കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ പാലക്കയംതട്ടിലാണ് 'കാട്ടിലെ പ്രേതങ്ങൾ' എന്നറിയപ്പെടുന്ന 'ഫോറസ്‌റ്റ്‌ ഗോസ്‌റ്റ്' എന്ന മനോഹര പുഷ്‌പങ്ങൾ വിരിഞ്ഞത്. പശ്‌ചിമഘട്ടത്തിലെ കാടുകളിലും ഹിമാലയത്തിലും കാണപ്പെടുന്ന ഇവ അപൂർവമായേ മനുഷ്യരുടെ ശ്രദ്ധയിൽപ്പെടാറുള്ളൂ.

By Senior Reporter, Malabar News
Forest Ghost Flowers
ഫോറസ്‌റ്റ്‌ ഗോസ്‌റ്റ് എന്നറിയപ്പെടുന്ന പുഷ്‌പം (Image Courtesy: Wikimedia)

ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകുന്ന അപൂർവയിനം പൂവ് ഉണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ, അങ്ങനെയൊരു പൂവുണ്ട്. ‘കാട്ടിലെ പ്രേതങ്ങൾ’ എന്നറിയപ്പെടുന്ന ‘ഫോറസ്‌റ്റ്‌ ഗോസ്‌റ്റ്’ എന്ന മനോഹര പുഷ്‌പങ്ങളാണ് അവ.

പശ്‌ചിമഘട്ടത്തിലെ കാടുകളിലും ഹിമാലയത്തിലും കാണപ്പെടുന്ന ഇവ അപൂർവമായേ മനുഷ്യരുടെ ശ്രദ്ധയിൽപ്പെടാറുള്ളൂ. കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ പാലക്കയംതട്ടിലാണ് ഈ അപൂർവ പൂ വിരിഞ്ഞത്. മഴക്കാലത്ത് മാത്രം കിളിർക്കുന്ന പരാദസസ്യമാണ് ഇവ.

പുലിക്കുരുമ്പ സ്വദേശിയായ പ്രകൃതി നിരീക്ഷകൻ ജോർജ് മുട്ടത്തിലാണ് പാലക്കയംതട്ടിലെ കാടുകളിൽ പൂവിട്ട ഫോറസ്‌റ്റ് ഗോസ്‌റ്റിന്റെ ചിത്രം പകർത്തിയത്. ഓറോബങ്കേസി സസ്യകുടുംബത്തിൽപ്പെടുന്ന ഇതിന്റെ ശാസ്‌ത്രീയ നാമം Aeginetta indica എന്നാണ്.

ചെങ്കുമിൾ, ഗോസ്‌റ്റ് പൈപ്പ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. മൺസൂണിൽ നനവുള്ള സ്‌ഥലങ്ങളിൽ മറ്റു സസ്യങ്ങളുടെ വേരുകളിലാണ് ഇവ വളരുന്നത്. ഇലകൾ ഉണ്ടാവില്ല. ഇതിന്റെ പൂവും വേരും ഔഷധഗുണമുള്ളതാണ്. ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകുന്നത് കൊണ്ടാകാം ഇവരെ ഫോറസ്‌റ്റ് ഗോസ്‌റ്റ് ഫ്ളവർ എന്ന് വിളിക്കുന്നതെന്ന് കരുതുന്നു.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE