പത്തനംതിട്ട: ജില്ലയിലെ മലയാലപ്പുഴയിൽ പത്താം ക്ളാസുകാരി ലൈംഗിക ചൂഷണത്തിനിരയായതായി പരാതി. പിതാവ് അടക്കം ഏഴുപേർ പീഡിപ്പിച്ചെന്നാണ് പരാതി. സ്കൂളിലെ സഹപാഠികളോടാണ് വിദ്യാർഥിനി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ മുഖേന മലയാലപ്പുഴ പോലീസിൽ അറിയിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിൽ, നാട്ടുകാരായ മൂന്ന് പ്രതികൾ പിടിയിലായെന്നാണ് വിവരം. പിതാവ് അടക്കം രണ്ട് പ്രതികൾ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ട്. ഒരു പ്രതി പ്രായാധിക്യത്താൽ മരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കുട്ടി അഞ്ചാം ക്ളാസിൽ പഠിക്കുമ്പോൾ മുതലാണ് അച്ഛനിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതെന്നാണ് വിവരം. പല സമയങ്ങളിൽ പലരാണ് കുട്ടിയെ പീഡിപ്പിച്ചത്. അതിനാൽ ഏഴ് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിലെ ഒരു പെരുനാട് പോലീസിന്റെ അന്വേഷണ പരിധിയിലാണ്.
വാടക വീട്ടിലാണ് പെൺകുട്ടി താമസിക്കുന്നത്. അമ്മ ജോലിക്ക് പുറത്തുപോകുമ്പോഴായിരുന്നു പീഡനം. കുട്ടിയെ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. വൈദ്യപരിശോധന നടത്തി തെളിവുകൾ ശേഖരിച്ച ശേഷമാണ് പോലീസ് അന്വേഷണം നടത്തുന്നത്. മലയാലപ്പുഴ പോലീസാണ് അന്വേഷണം നടത്തുന്നത്.
Most Read| ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; ‘ഫോറസ്റ്റ് ഗോസ്റ്റ്’ കണ്ണൂരിലും




































