കോഴിക്കോട്: ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയും ജീവനൊടുക്കി. എലത്തൂർ സ്വദേശി വൈശാഖൻ (35) ആണ് മരിച്ചത്.
ജാമ്യത്തിലിറങ്ങിയ പ്രതിയെ വ്യാഴാഴ്ച ചേവായൂരിലെ വീട്ടിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്.
ജനുവരി 24നായിരുന്നു വൈശാഖൻ ക്രൂരമായ കൊലപാതകം നടത്തിയത്. 16 വയസുമുതൽ പ്രതിയുമായി അടുപ്പം ഉണ്ടായിരുന്ന ആളാണ് യുവതി. ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി സ്വന്തം സ്ഥാപനത്തിൽ വെച്ച് വൈശാഖൻ യുവതിക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകുകയും കെട്ടിത്തൂക്കി കൊലപ്പെടുത്തുകയുമായിരുന്നു.
യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിലായിരുന്നു കൊലപാതകം. മരണശേഷവും യുവതിയെ വൈശാഖൻ പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു. 16 വയസുമുതൽ തന്നെ വൈശാഖൻ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് യുവതി ഡയറിയിൽ കുറിച്ചിരുന്നു. ഇതോടെ, പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി മറ്റൊരു എഫ്ഐആറും പോലീസ് രജിസ്റ്റർ ചെയ്തിരുന്നു.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം, കാരണംതേടി ശാസ്ത്രജ്ഞർ





































