നിർത്തിയിട്ട ലോറിയിൽ ടാങ്കറിടിച്ച് അപകടം; തീപിടിത്തത്തിൽ രണ്ടുമരണം

കാഞ്ഞങ്ങാട് മാവുങ്കൽ സ്വദേശി ഇബിനെസർ ആന്റോ (24), പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ (22) എന്നിവരാണ് മരിച്ചത്.

By Senior Reporter, Malabar News
kannur acident
Representational Image

കണ്ണൂർ: പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുമരണം. ലോറിയുടെ തകരാർ പരിഹരിക്കാനെത്തിയ കാഞ്ഞങ്ങാട് മാവുങ്കൽ സ്വദേശി ഇബിനെസർ ആന്റോ (24), പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിൻ (22) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ 3.25ഓടെയാണ് അപകടം. പിലാത്തറ- മണ്ടൂർ കെഎസ്‌ടിപി റോഡിൽ മണ്ടൂർ പള്ളിക്ക് മുൻവശം നിർത്തിയിട്ടിരുന്ന ലോറിയിലാണ് മിക്‌സർ ഹെവി ലോറിയിടിച്ചത്. പിന്നാലെ ലോറിക്ക് തീപിടിക്കുകയായിരുന്നു.

പഴയങ്ങാടി ഭാഗത്തുനിന്നും വന്ന ലോറി ക്ളച്ച് തകരാറിലായതിനെ തുടർന്ന് ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെയാണ് റോഡരികിൽ നിർത്തിയിട്ടത്. വാഹനത്തിന്റെ തകരാർ പരിഹരിക്കുന്നതിനായി കാഞ്ഞങ്ങാട് നിന്ന് ജീവനക്കാർ എത്തി ലോറിയുടെ ക്യാമ്പിന് അടിയിൽ പരിശോധിക്കുകയായിരുന്നു.

ഈ സമസം പിലാത്തറ ഭാഗത്തുനിന്നും അമിതവേഗത്തിൽ എത്തിയ മിക്‌സർ ലോറി നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു ലോറികളുടെയും ക്യാബിനുകളിൽ പെട്ടെന്ന് തീ പടർന്നു. ലോറി നന്നാക്കാനെത്തിയ ജീവനക്കാരുടെ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.

വലിയ ശബ്‌ദം കേട്ട് പള്ളിയുടെ മുൻവശത്ത് താമസിക്കുന്ന പ്രദേശവാസിയായ അമീനാണ് ആദ്യം സംഭവ സ്‌ഥലത്തേക്ക്‌ ഓടിയെത്തിയത്. പിന്നാലെ ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. ഏകദേശം ഒരുമണിക്കൂറോളം റോഡിൽ തീ ആളിക്കത്തി. മിക്‌സർ ലോറി ഓടിച്ച ഡ്രൈവർ ഇടുക്കി സ്വദേശി വിമലിനും (26) പരിക്കുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE