മെസ്സി വിവാദം; സ്‌പോൺസറുടെ അക്കൗണ്ടിൽ എത്തിയത് കോടികൾ, നോട്ടീസ് നൽകും

രണ്ട് പ്രമുഖ ബാഹ്യ ധനകാര്യ സ്‌ഥാപനങ്ങളിൽ നിന്നായി 200 കോടിയിലധികം രൂപയാണ് സ്‌പോൺസറായ ആന്റോ അഗസ്‌റ്റിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. ഈ പണത്തിന്റെ കൃത്യമായ സ്രോതസ് വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് ജിഎസ്‌ടി വകുപ്പ് സ്‌പോൺസർക്ക് നോട്ടീസ് നൽകും.

By Senior Reporter, Malabar News
Anto Augustine
ആന്റോ അഗസ്‌റ്റിൻ / Image Courtesy: Anto Augustine FB Page / Cropped by Team MN

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം. സ്‌പോൺസർ ആന്റോ അഗസ്‌റ്റിന്റെയും റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ്‌ കമ്പനിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണം എത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് കണ്ടെത്തൽ.

രണ്ട് പ്രമുഖ ബാഹ്യ ധനകാര്യ സ്‌ഥാപനങ്ങളിൽ നിന്നായി 200 കോടിയിലധികം രൂപയാണ് സ്‌പോൺസറുടെ അക്കൗണ്ടിലേക്ക് എത്തിയത്. ഈ പണത്തിന്റെ കൃത്യമായ സ്രോതസ് വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് ജിഎസ്‌ടി വകുപ്പ് സ്‌പോൺസർക്ക് നോട്ടീസ് നൽകും. മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സ്‌പോൺസർ 126 കോടി രൂപ അടച്ച സമയത്താണ് പുറത്തുനിന്നുള്ള രണ്ട് അക്കൗണ്ടുകളിൽ നിന്നായി ഈ പണം ബാങ്കിൽ എത്തിയത്.

ഈ തുക അക്കൗണ്ടിൽ വന്നയുടൻ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ പണം വായ്‌പയായി ലഭിച്ചതാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് സാധൂകരിക്കുന്ന യാതൊരുവിധ രേഖകളും അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.

മുൻപ് ഈ വിഷയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർന്നപ്പോൾ മൽസരവും സ്‌റ്റേഡിയം വികസനവും നടത്തുന്നത് സ്വന്തം പണം ഉപയോഗിച്ചാണെന്നും ആരുടെയും പണം വാങ്ങിയിട്ടില്ലെന്നുമായിരുന്നു സ്‌പോൺസർ അവകാശപ്പെട്ടിരുന്നത്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE