വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് സംബന്ധിച്ച് വീണ്ടും അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹോർമുസിനെ പുതിയ യുഎസ് ഭൂപ്രദേശമായി ചിത്രീകരിക്കുന്ന ഭൂപടമാണ് ട്രംപ് സാമൂഹിക മാദ്ധ്യമത്തിൽ വീണ്ടും പങ്കുവെച്ചിരിക്കുന്നത്. ഈമാസം 18നും ട്രംപ് ഇതേ ചിത്രം പോസ്‌റ്റ് ചെയ്‌തിരുന്നു.
ഹോർമുസ് കടലിടുക്കിനെ യുഎസ് ഭൂപ്രദേശമായി പ്രഖ്യാപിക്കുമെന്ന് ഓഗസ്‌റ്റ് 15നാണ് ട്രംപ് ആദ്യമായി പറഞ്ഞത്. ഹോർമുസ് തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇറാനും അവകാശപ്പെടുന്നുണ്ട്. അതേസമയം, ഹോർമുസിൽ കുടുങ്ങികിടക്കുന്ന ചരക്കുകപ്പലുകളിലെ നാവികർ കടുത്ത ദുരിതത്തിലാണെന്ന് വിവിധ മാരിടൈം ഏജൻസികൾ റിപ്പോർട് ചെയ്യുന്നു.
ഒരുവശത്ത് യുഎസ് സേനയും മറുവശത്ത് ഇറാൻ സൈന്യവും ഏർപ്പെടുത്തിയതോടെ നൂറിലേറെ കപ്പലുകളാണ് ഹോർമുസിൽ യാത്രാനുമതി കാത്തുകിടക്കുന്നത്. കടലിൽ നാവികർ കടുത്ത ശാരീരിക, മാനസിക പ്രശ്‌നങ്ങളാണ് നേരിടുന്നത്. ആക്രമണ ഭീഷണിക്കൊപ്പം കപ്പലിലെ അവശ്യ വസ്‌തുക്കൾ തീരുന്നതും ഗുരുതര പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്.
ഹോർമുസിലെ താൽക്കാലിക കപ്പൽപാത സംബന്ധിച്ച് ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിച്ചിട്ടുണ്ട്. ഇറാനുമായി സഹകരിച്ചാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയതിനെ തുടർന്ന് ചർച്ചയുടെ ഭാവി അനിശ്‌ചിതത്വത്തിൽ ആയിരുന്നു.
Most Read| മെസ്സി വിവാദം; സ്‌പോൺസറുടെ അക്കൗണ്ടിൽ എത്തിയത് കോടികൾ, നോട്ടീസ് നൽകും




































