‘മതവിശ്വാസം പിന്തുടരാം, ഭരണഘടനയെ മാനിക്കണം’; കാന്തപുരം വിവാദത്തിൽ ബിന്ദു കൃഷ്‌ണ

അന്യപുരുഷൻമാർക്കിടയിലോ പൊതുയിടങ്ങളിലോ സ്‌ത്രീകളെ കൊണ്ടുവരരുതെന്നും പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നുമുള്ള കാന്തപുരത്തിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

By Senior Reporter, Malabar News
Minister Bindu Krishna
തൊഴിൽ മന്ത്രി ബിന്ദു കൃഷ്‌ണ

തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാറിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിച്ചു മന്ത്രി ബിന്ദു കൃഷ്‌ണ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ, പരാമർശം അനുകരണീയമല്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഭരണഘടന എല്ലാവരെയും തുല്യരായാണ് കാണുന്നത്. രാജ്യത്തിന്റെ രാഷ്‌ട്രപതി വരെ വനിതയാണ്. മതവിശ്വാസം പിന്തുടരാം. പക്ഷേ, ഭരണഘടനയെ മാനിക്കണമെന്നും ബിന്ദു കൃഷ്‌ണ പറഞ്ഞു. കാന്തപുരത്തിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

അന്യപുരുഷൻമാർക്കിടയിലോ പൊതുയിടങ്ങളിലോ സ്‌ത്രീകളെ കൊണ്ടുവരരുതെന്ന സർക്കുലർ വിവാദമായതിന് പിന്നാലെയാണ് കാന്തപുരത്തിന്റെ പുതിയ സ്‌ത്രീവിരുദ്ധ പരാമർശം. പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നും ഖുറാൻ പഠിപ്പിക്കുന്നത് അതാണെന്നുമായിരുന്നു കൊച്ചിയിൽ നടന്ന പ്രഭാചക പ്രകീർത്തന സമ്മേളനത്തിൽ കാന്തപുരം പറഞ്ഞത്.

സ്‌ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും. സ്‌ത്രീകൾ പൊതുവേദിയിൽ ഇറങ്ങരുതെന്ന് പറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണ്. അന്യപുരുഷൻമാർക്കിടയിൽ അത്തരം അവസ്‌ഥ ഉണ്ടാകാതിരിക്കാനാണ് ഇസ്‌ലാം പർദ്ദ ഏർപ്പെടുത്തിയതെന്നും മതം പഠിപ്പിക്കുന്നത് ഇതാണെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE