ന്യൂഡെൽഹി: വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി പൊതുമേഖലാ എണ്ണക്കമ്പനികൾ. 19 കിലോഗ്രാം സിലിണ്ടറിന്റെ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നവിധം പത്തുരൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ 2753 രൂപയായി. കോഴിക്കോട്ട് 2795.5 രൂപയും തിരുവനന്തപുരത്ത് 2784 രൂപയുമാണ് വില.
രാജ്യാന്തര ക്രൂഡ് ഓയിൽ വില പരിഗണിച്ചു ഓരോ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്‌കരിക്കുന്നത്. അതേസമയം, വീട്ടാവശ്യത്തിനുള്ള ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് 951 രൂപയാണ് വില. കൊച്ചിയിൽ 949 രൂപയും കോഴിക്കോട്ട് 950.5 രൂപയുമാണ് വില.
അമേരിക്ക-ഇറാൻ സംഘർഷത്തിനും ഹോർമുസ് കടലിടുക്കിലെ പ്രശ്‌നങ്ങൾക്കും നേരിയ അയവ് വന്നതോടെ കുറച്ച വാണിജ്യ സിലിണ്ടർ വിലയിലാണ് വീണ്ടും വർധനവ് വരുത്തിയിരിക്കുന്നത്. വാണിജ്യ സിലിണ്ടർ വില ഉയർന്നത് നേരിയതോതിൽ ആണെങ്കിലും ഹോട്ടൽ, റസ്‌റ്റോറന്റ്, തട്ടുകട മേഖലകളിൽ ഉള്ളവർക്ക് ഇത് തിരിച്ചടിയാണ്.
Most Read| കാപ്പാടിൽ വിരുന്നെത്തി ഇളംപാറക്കുരുവി; ഇന്ത്യയിൽ എത്തുന്നത് അപൂർവം




































