തണ്ണിത്തോട്: ലൈഫ് ഭവന പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ വില്ലേജ് എക്‌സ്‌റ്റൻഷൻ ഓഫീസർ (ഗ്രാമസേവിക) അറസ്‌റ്റിൽ. വാകയാർ മ്‌ളാന്തടം പുത്തൻവീട് എംആർ റാണി ലക്ഷ്‌മിയെയാണ് (37) കോന്നി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയിൽ 50 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ. ഗുണഭോക്‌തൃ ലിസ്‌റ്റിൽ തിരിമറി നടത്തിയാണ് ഇവർ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് അരക്കോടിയിലേറെ രൂപ മാറ്റിയത്. സീതത്തോട്ടിൽ 51.24 ലക്ഷം രൂപയും തണ്ണിത്തോട്ടിൽ രണ്ടുലക്ഷം രൂപയും തട്ടിപ്പ് നടത്തിയതായാണ് കേസ്.
പഞ്ചായത്തുകളിലെ സെക്രട്ടറിമാർ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. അരുവാപ്പുലം പഞ്ചായത്തിലും സമാനമായ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നുണ്ട്. തണ്ണിത്തോട് പോലീസിൽ പരാതി ലഭിച്ചതോടെ പണം തിരികെ നൽകി തടിയൂരാൻ ഉദ്യോഗസ്‌ഥ ശ്രമിച്ചിരുന്നു. മുൻപ് ബന്ധുക്കൾ തമ്മിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കോന്നി പോലീസിൽ കേസുണ്ട്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി





































