പിഎം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് നേതാക്കൾ; പിൻമാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ സർക്കാർ ഒപ്പിട്ട കരാറിൽ നിന്ന് പിൻമാറാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം ലഭിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

By Senior Reporter, Malabar News
VD Satheesan comments

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കഴിഞ്ഞ സർക്കാർ ഒപ്പിട്ട കരാറിൽ നിന്ന് പിൻമാറാൻ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചുവെന്നും വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം ലഭിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

ഇന്ന് ചേർന്ന കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം, പദ്ധതി ഒരു കാരണവശാലും നടപ്പാക്കരുതെന്ന് ചില മുതിർന്ന നേതാക്കൾ ഉൾപ്പടെ യോഗത്തിൽ ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ രാഷ്‌ട്രീയകാര്യ സമിതി യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് ചേർന്നത്.

എത്രയും പെട്ടെന്ന് മുഴുവൻ സമയ കെപിസിസി പ്രസിഡണ്ടിനെ നിയമിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനം വേണ്ടത്ര ഫലപ്രദമായി നടക്കുന്നില്ലെന്ന വിമർശനവും ഉയർന്നു. ബോർഡ്, കോർപറേഷൻ മേധാവിമാരുടെ നിയമനം വൈകുന്നതിൽ നേതാക്കൾ അതൃപ്‌തി പ്രകടിപ്പിച്ചു.

നൂറുദിവസം കഴിഞ്ഞിട്ടും പാർട്ടിയിൽ നിന്നുള്ളവർക്കും നിയമനം നൽകാൻ കഴിഞ്ഞിട്ടില്ല. ഘടക കക്ഷികൾക്കുള്ള അതൃപ്‌തിയും ചില നേതാക്കൾ ചൂണ്ടിക്കാട്ടി. 15 ദിവസത്തിനുള്ളിൽ ബോർഡ്, കോർപറേഷൻ നിയമനങ്ങൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ നൂറുദിവസത്തെ പ്രവർത്തനം മികച്ചതാണെന്നും യോഗം വിലയിരുത്തി.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE