കാത്തിരിപ്പ് അവസാനിച്ചു! റെനോ ഡസ്‌റ്റർ ഹൈബ്രിഡ് ഒക്‌ടോബർ 17ന് എത്തും

ഫോർമുല വൺ റേസിങ്ങിൽ നിന്നുള്ള അനുഭവസമ്പത്തും സാങ്കേതിക മികവും പ്രയോജനപ്പെടുത്തിയാണ് ഇ-ടെക്‌ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സിസ്‌റ്റം വികസിപ്പിച്ചെടുത്തതെന്ന് റെനോ അറിയിച്ചിട്ടുണ്ട്.

By Senior Reporter, Malabar News
Renault Duster Hybrid India Launch Confirmed For October 17
Image Courtesy: Autocar India

വാഹനപ്രേമികൾക്ക് സന്തോഷവാർത്ത. റെനോ ഡസ്‌റ്റർ ഹൈബ്രിഡ് ഒക്‌ടോബർ 17ന് ഇന്ത്യയിലെത്തും. ഫോർമുല വൺ റേസിങ്ങിൽ നിന്നുള്ള അനുഭവസമ്പത്തും സാങ്കേതിക മികവും പ്രയോജനപ്പെടുത്തിയാണ് ഇ-ടെക്‌ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സിസ്‌റ്റം വികസിപ്പിച്ചെടുത്തതെന്ന് റെനോ അറിയിച്ചിട്ടുണ്ട്.

നിലവിലുള്ള ഡസ്‌റ്ററിലുള്ള 1.0 ലിറ്റർ, 1.3 ലിറ്റർ ടർബോ പെട്രോൾ എൻജിനുകൾക്ക് പുറമേയെത്തുന്ന മൂന്നാമത്തെ പവർട്രെയിൻ ഓപ്ഷനാവും ഈ ഹൈബ്രിഡ് മോഡൽ. ഡസ്‌റ്റർ നിരയിലെ മൂന്നാമത്തെ എൻജിൻ ഓപ്ഷനായ പുതിയ സ്‌ട്രോങ്ങ് ഹൈബ്രിഡ് യൂണിറ്റ്, 1.8 പെട്രോൾ എൻജിനൊപ്പം രണ്ട് ഇലക്‌ട്രിക് ചേർന്നതാണ് ഇതിന്റെ കരുത്ത്.

പെട്രോൾ എൻജിൻ 1,789 സിസിയുടേതാണ്. ജനറേറ്ററായി പ്രവർത്തിക്കുന്ന 20 എച്ച്പി മോട്ടോർ വീലുകളിലേക്ക് നേരിട്ട് കരുത്തെത്തിക്കുന്ന 49 എച്ച്പി മോട്ടോറും അടങ്ങുന്ന രണ്ട് ഇലക്‌ട്രിക് മോട്ടോറുകളുമാണ് വാഹനത്തിന് ഹൈബ്രിഡ് കരുത്ത് നൽകുക, ഇതോടെ ഡസ്‌റ്റർ ഹൈബ്രിഡിന്റെ ആകെ കരുത്ത് 160 എച്ച്പിയും പരമാവധി ടോർക്ക് 172 എൻഎമ്മുമായി മാറും.

1.4kWh ആണ് ബാറ്ററി പാക്ക്. ഏകദേശം 22 കിലോമീറ്റർ മുതൽ 26 കിലോമീറ്റർ വരെ വാഹനത്തിൽ മൈലേജ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡ് സൈഡ് എസ് യുവി വിഭാഗത്തിൽ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, വിക്‌ടോറിസ്‌, ടൊയോട്ട ഹൈറൈഡർ എന്നിവയുടെ സ്‌ട്രോങ്ങ് ഹൈബ്രിഡ് മോഡലുകളോടായിരിക്കും പുതിയ റെനോ ഡസ്‌റ്റർ ഹൈബ്രിഡ് പ്രധാനമായും മൽസരിക്കുക.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE