പാക്കിസ്‌ഥാനിൽ ചാവേർ ബോംബാക്രമണം; 11 പേർ കൊല്ലപ്പെട്ടു, 30ഓളം പേർക്ക് പരിക്ക്

ദേരാ ഇസ്‌മയിൽ ഖാനിലെ ചെക്ക്പോസ്‌റ്റിന്‌ സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന സ്‌ഫോടക വസ്‌തുക്കൾ നിറച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.

By Senior Reporter, Malabar News
pakistan-military-base-attack
Rep. Image

ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്.

ദേരാ ഇസ്‌മയിൽ ഖാനിലെ ചെക്ക്പോസ്‌റ്റിന്‌ സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന സ്‌ഫോടക വസ്‌തുക്കൾ നിറച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനം ചെക്ക്പോസ്‌റ്റിന്റെ പുറംമതിലിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. സ്‌ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു.

പ്രദേശം നിലവിൽ സംയുക്‌ത സുരക്ഷാസേന പൂർണമായി വളഞ്ഞിരിക്കുകയാണ്. ഫൊറൻസിക് വിദഗ്‌ധർ സ്‌ഥലത്തെത്തി ബോംബ് അവശിഷ്‌ടങ്ങളും കെട്ടിടാവശിഷ്‌ടങ്ങളും പരിശോധിക്കുകയാണ്. അതേസമയം, തെഹ്‌രീകെ താലിബാൻ പാക്കിസ്‌ഥാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ഖൈബർ ഖ്‌തൂൺഖ്വയിലെ തന്നെ കോഹട്ടിലെ പള്ളിക്ക് നേരെ ചാവേറാക്രമണമുണ്ടായി 21 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ദിവസങ്ങൾക്കകമാണ് പുതിയ ആക്രമണം. അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 15 പോലീസ് ഉദ്യോഗസ്‌ഥരും ഉൾപ്പെടുന്നു. 78 പേർക്കാണ് പരിക്കേറ്റത്. അഫ്‌ഗാനിസ്‌ഥാനുമായി അതിർത്തി പങ്കിടുന്ന പ്രവിശ്യയായ ഖൈബർ ഖ്‌തൂൺഖ്വയിൽ സമാന ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യമാണ്.

Most Read| അഞ്ചാംപനി വ്യാപനം; മലപ്പുറത്ത് പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കുന്നതിൽ വീഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE