മുട്ടിൽ മരംമുറിക്കേസ്; ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി ഷിബു ബേബി ജോൺ

കേസിൽ ദുരൂഹമായ ഒട്ടേറെ സാഹചര്യങ്ങൾ ഉണ്ട്. അന്നത്തെ റവന്യൂ സെക്രട്ടറി ആയിരുന്ന ഡോ. ജയതിലകിന്റെ ഉത്തരവ് ഇറങ്ങിയ സാഹചര്യം ഉൾപ്പടെ അന്വേഷിക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.

By Senior Reporter, Malabar News
shibu baby john
മന്ത്രി ഷിബു ബേബി ജോൺ

കോഴിക്കോട്: മുട്ടിൽ മരംമുറി കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി ഷിബു ബേബി ജോൺ. കേസിൽ ദുരൂഹമായ ഒട്ടേറെ സാഹചര്യങ്ങൾ ഉണ്ട്. അന്നത്തെ റവന്യൂ സെക്രട്ടറി ആയിരുന്ന ഡോ. ജയതിലകിന്റെ ഉത്തരവ് ഇറങ്ങിയ സാഹചര്യം ഉൾപ്പടെ അന്വേഷിക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ പ്രതികൾ റിപ്പോർട്ടർ ഓഫീസിൽ വെച്ച് ഗൂഢാലോചന നടത്തിയെന്നും അതിന് മറ്റൊരു മാദ്ധ്യമ പ്രവർത്തകൻ ദൃക്‌സാക്ഷിയാണെന്നും കാണിച്ച് തനിക്ക് ഇ-മെയിൽ പരാതി ലഭിച്ചു. ഇതിൽ അന്വേഷണം വേണം. കേസിൽ ഉദ്യോഗസ്‌ഥർക്ക്‌ വീഴ്‌ച പറ്റിയിട്ടുണ്ട്. മുൻ സർക്കാർ പ്രതികൾക്ക് ഊരിപ്പോകാൻ സാഹചര്യമൊരുക്കിയോ എന്ന് സംശയിക്കുന്നു. കുറ്റപത്രത്തിൽ വീഴ്‌ച സംഭവിച്ചത് ബോധപൂർവമാണോ എന്ന് അന്വേഷിച്ച് റിപ്പോർട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഭീഷണിക്ക് വഴങ്ങി രാഷ്‌ട്രീയ പ്രവർത്തനം നടത്താനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി മുൻ പബ്ളിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യുവും രംഗത്തെത്തിയിരുന്നു. വനംവകുപ്പിന്റെ കുറ്റപത്രം ദുർബലമാണെന്നും കേസ് അട്ടിമറിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. മരം മുറിക്കായി അന്നത്തെ റവന്യൂ സെക്രട്ടറി ജയതിലക് ഇറക്കിയ ഉത്തരവിനെക്കുറിച്ച് അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ വനംവകുപ്പിന് ഗുരുതര വീഴ്‌ചയുണ്ടായി. അഞ്ചുവർഷവും ഏഴുമാസവും കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ഇത്രയും കാലതാമസം വരുത്തിയതിന് ഡിഎഫ്ഒ വിശദീകരണം നൽകണം. 49 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ട് ഒരുകേസിൽ മാത്രമാണ് ഇപ്പോൾ കുറ്റപത്രം നൽകിയത്. ബാക്കി 48 കേസുകളിൽ എന്തുകൊണ്ട് കുറ്റപത്രം നൽകിയില്ല. കേസുകളെല്ലാം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ജോസഫ് മാത്യു ആരോപിച്ചു.

2020 ഒക്‌ടോബറിലെ വിവാദ റവന്യൂ ഉത്തരവിനെ തുടർന്നാണ് മുട്ടിൽ ഉൾപ്പടെ കേരളത്തിലെ വനഭൂമിയിൽ നിന്ന് വ്യാപകമായി സംരക്ഷിത വൃക്ഷമായ തേക്കും ഈട്ടിയും വെട്ടിയിറക്കിയത്. വയനാട് മേപ്പാടി റേഞ്ചിലെ 14 കോടിയുടെ മരം വെട്ടിക്കടത്തിയ കേസിൽ റിപ്പോർട്ടർ ടിവി ഉടമകളായ അഗസ്‌റ്റിൻ സഹോദരങ്ങളാണ് പ്രധാന പ്രതികൾ.

Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE