ന്യൂഡെൽഹി: ഉത്തരേന്ത്യൻ ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്‌ഥാൻ അനുകൂല സംഘടനകൾ തടവുകാരെ റിക്രൂട്ട് ചെയ്യാനും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും ശ്രമിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. പ്രോ- ഖലിസ്‌ഥാൻ സംഘടനയായ സിഖ്‌സ് ഫോർ ജസ്‌റ്റിസ് ഉൾപ്പടെയുള്ള നിരോധിത ഗ്രൂപ്പുകൾ ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്.
പട്യാല ജയിലിൽ കഴിയുന്നതിനിടെ സംഘത്തിലേക്ക് ചേർക്കപ്പെടും ഗുർപദ്‌വന്ത് സിങ് പന്നുവിന്റെ ഫോൺ നമ്പർ ലഭിക്കുകയും ചെയ്‌തതായി അടുത്തിടെ പിടിയിലായ ഒരു പ്രതി വെളിപ്പെടുത്തിയതോടെയാണ് ജയിലുകൾ കേന്ദ്രീകരിച്ച് നടക്കുന്ന വൻ റിക്രൂട്ട്മെന്റ് ശൃംഖലയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവന്നത്. കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജയിൽ ശൃംഖലകൾ കേന്ദ്രീകരിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ 2016ൽ നടന്ന നാഭ ജയിൽ ചട്ടത്തിന്റെ മാതൃകയിലുള്ളതാണെന്ന് ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ജയിലുകളിൽ കഴിയുന്ന, സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും ആദ്യമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് നിയമസഹായം ലഭിക്കാത്തവരുമായ തടവുകാരെയാണ് തീവ്രവാദ സംഘങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്.
അടുത്തിടെ പ്രീത്പാൽ സിങ് എന്ന പ്രതിയെയും കൂട്ടാളികളെയും പിടികൂടിയതോടെയാണ് ഈ ശൃംഖലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. 2023ൽ സമാനമായ കുറ്റകൃത്യത്തിന് അറസ്‌റ്റിലായ ഇയാൾക്ക് പട്യാല ജയിലിൽ വെച്ചാണ് പന്നൂനെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ ലഭിച്ചത്. 2026ൽ ജയിൽ മോചിതനായ ശേഷം പന്നൂവുമായി നേരിട്ട് ബന്ധപ്പെട്ട ഇയാൾക്ക് 1.5 ലക്ഷം രൂപ ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം




































