ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ജവാൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു. അസിസ്റ്റന്റ് കമാൻഡന്റ് പദവിയിലുള്ള ഒരു ഉദ്യോഗസ്ഥൻ ഉൾപ്പടെ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
കത്വ ജില്ലയിലെ ബസോഹ്ലിയിലെ മലയോര മേഖലയിലുള്ള സേവാ പവർ പ്രോജക്ടിലെ സിഐഎസ്എഫ് ക്യാമ്പിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ക്യാമ്പിലുണ്ടായ തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത ഹെഡ് കോൺസ്റ്റബിൾ പദവിയിലുള്ള ജവാനെ ഉടനടി മറ്റു സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണങ്ങൾക്കായി ജമ്മു കശ്മീർ പോലീസിന് കൈമാറി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Most Read| ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം; തീരുമാനം ട്രാൻസ്പോർട്ട് അതോറിറ്റിക്ക് വിട്ടു



































