പാലക്കാട്ടെ സഹോദരങ്ങളുടെ മരണം കൊലപാതകം; മാതാവ് കസ്‌റ്റഡിയിൽ

കുട്ടികളുടെ കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ പോലീസിനോട് സമ്മതിച്ചു.

By Senior Reporter, Malabar News
palakkad-siblings-death
Representational Image

പാലക്കാട്: വാടകരപ്പതിയിൽ സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണുമരിച്ച സംഭവം കൊലപാതകമെന്ന് സ്‌ഥിരീകരണം. കുട്ടികളുടെ കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ പോലീസിനോട് സമ്മതിച്ചു. നിവേദ്യയെ പോലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

വടകരപ്പതി മണൽകാട് ജോൺ കുമാർ- നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്‌റ്റഫർ (3) എന്നിവരാണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മേനോൻ പാറ കൂരാങ്കാട്ട് വാടകയ്‌ക്ക് താമസിക്കുകയായിരുന്നു ജോൺ കുമാറും കുടുംബവും.

ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. കുളിക്കുന്നതിനിടെ കുട്ടികൾ അബദ്ധത്തിൽ വെള്ളത്തൊട്ടിയിൽ വീണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. കുട്ടികൾ വീണ് കിടക്കുന്നത് കണ്ട ഉടൻ നാട്ടുകാർ അത്താണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. ജെന്നിഫർ മേനോൻപാറ യുപി സ്‌കൂളിലെ എൽകെജി വിദ്യാർഥിനിയാണ്.

ഭാവിയിലെ ജീവിതത്തിന് കുട്ടികൾ തടസമാകുമെന്ന് തോന്നിയതാണ് കൊലയ്‌ക്ക് കാരണമെന്ന് ചോദ്യം ചെയ്യലിൽ വ്യക്‌തമായതായി ഡിവൈഎസ്‌പി ശശിധരൻ പറഞ്ഞു. കുളിച്ചുകൊണ്ടിരുന്ന മൂത്ത കുട്ടിയെ ആദ്യം മുക്കിക്കൊന്ന ശേഷം ഇളയകുട്ടിയെയും വെള്ളത്തിൽ മുക്കിക്കൊന്നുവെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. കൊലയ്‌ക്ക് മുൻപുള്ള സംഭവങ്ങൾ പരിശോധിച്ചതിലും കൊലപാതകം വ്യക്‌തമായതായി പോലീസ് പറഞ്ഞു.

Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE