കുറ്റ്യാടി പോലീസ് സ്‌റ്റേഷൻ മുറ്റത്ത് ലഹരി സംഘങ്ങൾ ഏറ്റുമുട്ടി; മൂന്നുപേർ പിടിയിൽ

പെരുവണ്ണാമൂഴി സ്വദേശി ആൽബിൻ സെബാസ്‌റ്റ്യൻ, പേരാമ്പ്ര സ്വദേശികളായ അമൽജിത്ത്, ആൽബിൻ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌.

By Senior Reporter, Malabar News
Drug Gang Clash
Rep. Image

കുറ്റ്യാടി: കുറ്റ്യാടി പോലീസ് സ്‌റ്റേഷൻ മുറ്റത്ത് ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. സ്‌റ്റേഷൻ മുറ്റത്തേക്ക് രണ്ട് കാറുകൾ ഓടിച്ചു കയറ്റി അവിടെവെച്ച് ഏറ്റുമുട്ടുകയായിരുന്നു.

ഒരു കാറിൽ നിന്ന് ഒമ്പത് ഗ്രാം എംഡിഎംഎയും 10.5 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തു. പെരുവണ്ണാമൂഴി സ്വദേശി ആൽബിൻ സെബാസ്‌റ്റ്യൻ, പേരാമ്പ്ര സ്വദേശികളായ അമൽജിത്ത്, ആൽബിൻ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌.

ലഹരി കൈമാറ്റവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണോ ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. പിടിയിലായവർ സ്‌ഥിരം ലഹരി മാഫിയ സംഘത്തിൽപ്പെട്ടവരാണോ എന്നും പ്രദേശത്തെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് വിശദമായി ചോദ്യം ചെയ്‌തുവരികയാണ്.

Most Read| ഇടതുപക്ഷത്തിന്റെ കരുത്ത്; ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE