പിഎസ്‌സി ക്രമക്കേട്; മൂന്ന് അംഗങ്ങൾ ഹാജരായി, ചെയർമാനെ ബുധനാഴ്‌ച ചോദ്യം ചെയ്യും

അതേസമയം, പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ശുപാർശയിൽ ഉടനടി നടപടികളൊന്നും വേണ്ടെന്ന് പിഎസ്‌സി യോഗം തീരുമാനിച്ചു.

By Senior Reporter, Malabar News
PSC

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പിഎസ്‌സി അംഗങ്ങൾ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. എസ് ശ്രീകുമാർ, സെയ്‌ഫ്, സ്‌റ്റാനി തോമസ് എന്നിവരാണ് ഹാജരായത്. എസ്ഐടി തലവൻ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.

നാളെയും രണ്ട് അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പിഎസ്‌സി ചെയർമാൻ ഡോ. എംആർ ബൈജുവിനോട് ബുധനാഴ്‌ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ആസ്‌ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബൈജുവിന് നോട്ടീസ് അയച്ചിട്ടുണ്ട്.

നേരത്തെ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് പിഎസ്‌സി അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിനെതിരെ പിഎസ്‌സി ഹൈക്കോടതിയിൽ ഹരജി നൽകുകയും ചെയ്‌തിരുന്നു. എന്നാൽ, ഹരജി കോടതി തള്ളിയിരുന്നു. അന്വേഷണം മുന്നോട്ടുപോകാത്തതിൽ സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിക്കും ചെയ്‌തിരുന്നു.

അതേസമയം, പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ശുപാർശയിൽ ഉടനടി നടപടികളൊന്നും വേണ്ടെന്ന് പിഎസ്‌സി യോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ രാഷ്‍ട്രപതി സ്വീകരിക്കുന്ന നിലപാട് അറിഞ്ഞതിന് ശേഷം മാത്രം ചർച്ച മതിയെന്നാണ് തീരുമാനം.

Most Read| ജനിച്ചപ്പോൾ തന്നെ താടിയും മീശയും; അമ്പരന്ന് സോഷ്യൽ മീഡിയ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE