അപകടത്തിൽപ്പെട്ട യുവാക്കൾക്ക് തുണയായി വനംവകുപ്പ് ഉദ്യോഗസ്‌ഥർ; അഭിനന്ദന പ്രവാഹം

കോട്ടയം ഹൈറേഞ്ച് സർക്കിളിലെ ഡ്രൈവർ പിഎസ് ബിനോയ് മോൻ, സിപി യദുകൃഷ്‌ണൻ, അനൂപ മാത്യൂസ് എന്നിവരുടെ അതിസാഹസിക രക്ഷാപ്രവർത്തനമാണ് മനുഷ്യ സ്‌നേഹത്തിന്റെയും അസാമാന്യ ധൈര്യത്തിന്റെയും നേർക്കാഴ്‌ചയായി മാറിയത്.

By Senior Reporter, Malabar News
forest officials rescue operation in adimaly
വനംവകുപ്പ് ഉദ്യോഗസ്‌ഥരായ പിഎസ് ബിനോയ് മോൻ, അനൂപ മാത്യൂസ്, സിപി യദുകൃഷ്‌ണൻ / Image Source: Manorama News Online

കോട്ടയം: കൊച്ചി-മധുര ദേശീയപാതയിൽ ബൈക്ക് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ അഭിനന്ദനപ്രവാഹം. കോട്ടയം ഫോറസ്‌റ്റ് ഡിവിഷൻ ഓഫീസിലെ മൂന്ന് ഉദ്യോഗസ്‌ഥരുടെ ശ്രമം മനുഷ്യ സ്‌നേഹത്തിന്റെയും അസാമാന്യ ധൈര്യത്തിന്റെയും നേർക്കാഴ്‌ചയായി.

കഴിഞ്ഞ 19ന് എക്‌സ്‌പേർട്ട്‍ കമ്മിറ്റിയുമായി ചിന്നക്കനാലിലേക്ക് പോവുകയായിരുന്ന കോട്ടയം ഹൈറേഞ്ച് സർക്കിളിലെ ഡ്രൈവർ പിഎസ് ബിനോയ് മോൻ, സിപി യദുകൃഷ്‌ണൻ, അനൂപ മാത്യൂസ് എന്നിവരുടേതായിരുന്നു അതിസാഹസിക രക്ഷാപ്രവർത്തനം.

യാത്രയ്‌ക്കിടെ സംഘം നേര്യമംഗലം മൂന്നുകല്ലുങ്കിന് സമീപത്തെത്തിയപ്പോൾ വഴിയിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. ഇറങ്ങിനോക്കിയപ്പോഴാണ് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ പാലത്തിൽ നിന്ന് 30 അടിയിലേറെ താഴ്‌ചയിലേക്ക് വീണതെന്ന് മനസിലായത്. ചുറ്റിലും ആളുകൾ കൂട്ടംകൂടി നിൽക്കുന്നുമുണ്ടായിരുന്നു.

ഫോറസ്‌റ്റ് സംഘം നോക്കുമ്പോൾ താഴ്‌ചയിൽ രണ്ടുയുവാക്കൾ പരിക്കേറ്റ് രക്‌തംവാർന്ന് കിടക്കുന്നു. ആംബുലൻസോ പോലീസോ അഗ്‌നിരക്ഷാ സേനയെ അപ്പോൾ എത്തിയിരുന്നില്ല. ഇതോടെ പ്രതീക്ഷ കൈവിടാതെ ബിനോയ് ആദ്യം താഴ്‌ചയിലേക്ക് ഇറങ്ങി. പിന്നാലെ യദുവും. ഏതെങ്കിലും തരത്തിൽ യുവാക്കളെ പൊക്കിക്കൊണ്ടുവരാൻ പറ്റുന്ന സാഹചര്യമായിരുന്നില്ല.

യദുവിന്റെ കൈവശമുണ്ടായിരുന്ന കൈലിമുണ്ടിൽ ബോധാവസ്‌ഥയിലായിരുന്ന ഒരു യുവാവിനെ കിടത്തി. അപ്പോഴേക്കും കണ്ടുനിന്നവരിൽ മൂന്നുപേർ ഇറങ്ങിവന്നു. എല്ലാവരും ചേർന്ന് ചെങ്കുത്തായ തിട്ടയിലൂടെ നടന്ന് യുവാക്കളെ കരയിലെത്തിച്ചു. അപ്പോഴേക്കും ഒരു ആംബുലൻസും അഗ്‌നിരക്ഷാ ഉദ്യോഗസ്‌ഥരും എത്തി.

ആംബുലൻസിൽ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് അഗ്‌നിരക്ഷാ ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ ബോധരഹിതനായിക്കിടന്ന യുവാവിനെയും കരയ്‌ക്കെത്തിച്ചു. അപകടത്തിൽ പരിക്കേറ്റ പറവൂർ സ്വദേശിയായ ആദിത്യൻ (21) പിന്നീട് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭഗത് കൃഷ്‌ണ (21) എന്ന യുവാവിനെ ഉദ്യോഗസ്‌ഥരുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്താൻ സാധിച്ചു.

വിവരമറിഞ്ഞ് ഇടുക്കി ജില്ലാ പോലീസ് മേധാവി എ നസിം രക്ഷാപ്രവർത്തനം നടത്തിയ വനംവകുപ്പ് ജീവനക്കാരെ ഓഫീസിലേക്ക് ക്ഷണിച്ചു. ആദരിച്ച് പ്രശംസാപത്രവും നൽകിയാണ് മടക്കിയയച്ചത്. സാമൂഹിക മാദ്ധ്യമങ്ങളിലും ഇവർക്ക് വലിയ അഭിനന്ദനമാണിപ്പോൾ.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE