പരീക്ഷാ ക്രമക്കേട്; പിഎസ്‌സി ചെയർമാനെ ഇന്ന് ചോദ്യം ചെയ്യും

കഴിഞ്ഞദിവസം സസ്‌പെൻഷനിലായ ആർ. ഹരിക്ക് പകരം ആർ ആൻഡ് എ അഡീഷണൽ സെക്രട്ടറി കെബി, ലിസി അമ്മയെ പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു.

By Senior Reporter, Malabar News
psc chairman mr baiju
എംആർ ബൈജു

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പിഎസ്‌സി ചെയർമാൻ ഡോ. എംആർ ബൈജുവിനെ ഇന്ന് ചോദ്യം ചെയ്യും. ഉച്ചയ്‌ക്ക് രണ്ടിന് ക്രൈം ബ്രാഞ്ച് ആസ്‌ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബൈജുവിന് നോട്ടീസ് അയച്ചിട്ടുണ്ട്. എസ്ഐടി തലവൻ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുക.

എസ് ശ്രീകുമാർ, സെയ്‌ഫ്, സ്‌റ്റാലി തോമസ് തുടങ്ങിയ ഉദ്യോഗസ്‌ഥരുടെ ചോദ്യം ചെയ്യൽ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു. അതിനിടെ, ഖാദി ബോർഡ് വില്ലേജ് ഓയിൽ ഇൻസ്‌പെക്‌ടർ, ഫിഷറീസ് എക്‌സ്‌റ്റൻഷൻ ഓഫീസർ എന്നീ പരീക്ഷകളിൽ തട്ടിപ്പ് നടന്നെന്ന പരാതികളിൽ കൂടി കേസെടുത്തു. ആരെയും പ്രതിചേർത്തിട്ടില്ല.

അസിസ്‌റ്റന്റ്‌ മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്‌ടർ പരീക്ഷയിലും അടുത്തദിവസം എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യും. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സസ്‌പെൻഷനിലായ ആർ. ഹരിക്ക് പകരം ആർ ആൻഡ് എ അഡീഷണൽ സെക്രട്ടറി കെബി, ലിസി അമ്മയെ പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു.

അതേസമയം, വിവാദമായ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ ഏഴാം സ്‌ഥാനത്തായിരുന്ന സിപിഎം നേതാവിന്റെ മകന് അഭിമുഖത്തിൽ പിഎസ്‌സി നൽകിയത് ഉയർന്ന മാർക്കെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സിപിഎം സംസ്‌ഥാന സമിതി മുൻ അംഗവും ദേശാഭിമാനി തിരുവനന്തപുരം യുണിറ്റ് മുൻ മാനേജരുമായ കെ. വരദരാജിന്റെ മകൻ ശരത് വി രാജിനാണ് ചെയർമാൻ എംആർ ബൈജുവിന്റെ നേതൃത്വത്തിലുള്ള ഇന്റർവ്യൂ ബോർഡ് ഉയർന്ന മാർക്ക് നൽകിയത്.

എന്നാൽ, പരീക്ഷയിൽ മാർക്ക് കുറവായതിനാൽ അന്തിമ റാങ്ക് പട്ടികയിൽ ആറാം റാങ്ക് മാത്രമേ ശരത്തിന് നേടാനായുള്ളൂ. പാർട്ടി ബന്ധമുള്ളവർക്ക് അഭിമുഖ സംഘം ഇത്തരത്തിൽ വാരിക്കോരി മാർക്ക് നൽകി പരീക്ഷയെത്തന്നെ അട്ടിമറിക്കുന്നതും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE