തിരുവനന്തപുരം: കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിലെ പോലീസ് വീഴ്‌ചയിൽ വീണ്ടും നടപടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷിനെ മാറ്റി. പകരം ആർ നിശാന്തിനി കൊച്ചി കമ്മീഷണറാകും. പി. പ്രകാശ് ദക്ഷിണമേഖല ഐജിയാകും. എസ്‌സിആർബിയുടെ ചുമതലയും പ്രകാശ് വഹിക്കും.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. കമ്മീഷണറെ നീക്കികൊണ്ടുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. ഉത്തരവ് ഉടൻ പുറത്തിറങ്ങും. നേരത്തെ, പ്രതിക്ക് ജാമ്യം ലഭിച്ചതിൽ വീഴ്‌ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിരുന്നു.
ചേരാനല്ലൂർ എസ്എച്ച്ഒ വിശ്വജിത്, സിഐ രാംകുമാർ, ഗ്രേഡ് എസ്‌ഐ മനോജ്, ഗ്രേഡ് എഎസ്ഐ അരുൺ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്. എഡിജിപി പി. വിജയൻ ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
ആദ്യഘട്ടത്തിൽ തെളിവ് ശേഖരിക്കുന്നതിൽ വീഴ്‌ച വരുത്തി, എഫ്‌ഐആർ ഇടുന്നതിലുള്ള കാലതാമസം, നാട്ടുകാർ അപകടസ്‌ഥലത്തെ ദൃശ്യങ്ങൾ പകർത്തിയ ഫോണുകളിൽ നിന്നും അവ ഡിലീറ്റ് ചെയ്‌ത സംഭവം എന്നീ വീഴ്‌ചകൾ പോലീസിന് സംഭവിച്ചു എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
അതിനിടെ, കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ മേൽക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജഡ്‌ജിയെ ചോദ്യം ചെയ്യുന്നതിനായി ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അത് ലഭ്യമായാൽ ഉടൻ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു.
അതേസമയം, കാറുടമയായ ജഡ്‌ജിയുടെ ആലുവയിലെ ഫ്‌ളാറ്റിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയ. ഏഴുമണിക്കൂറോളമാണ് പരിശോധന നീണ്ടത്. ഇന്നലെ രാത്രി എട്ടുമണിയോടെ ആരംഭിച്ച പരിശോധന പുലർച്ചെ മൂന്നുമണിക്കാണ് അവസാനിച്ചത്. ആഡംബര ഇരുചക്ര വാഹനവും സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തു.
Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം


































