ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; എൻ. പ്രശാന്ത് കെഎസ്ഇബി ചെയർമാൻ

കെഎസ്ഇബി ചെയർമാനായിരുന്ന എംജി രാജമാണിക്യത്തെ തദ്ദേശവകുപ്പ് സെക്രട്ടറി സ്‌ഥാനത്തേക്കാണ് മാറ്റിയത്.

By Senior Reporter, Malabar News
N Prasanth IAS

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. എംജി രാജമാണിക്യത്തെ കെഎസ്ഇബി ചെയർമാൻ സ്‌ഥാനത്ത്‌ നിന്ന് മാറ്റി പകരം എൻ. പ്രശാന്തിന് ചുമതല നൽകി. കായിക-യുവജനക്ഷേമ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ചുമതല ഇദ്ദേഹം തുടരും.

തദ്ദേശവകുപ്പ് സെക്രട്ടറി സ്‌ഥാനത്തേക്കാണ് എംജി രാജമാണിക്യത്തെ മാറ്റിയത്. വൈദ്യുതി ക്ഷാമവും പ്രതിസന്ധിയും ചർച്ചയാവുന്നതിനിടെയാണ് കെഎസ്ഇബി ചെയർമാന്റെ മാറ്റമെന്നത് ശ്രദ്ധേയം. കെആർ ജ്യോതിലാൽ ആഭ്യന്തരം-വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. നേരത്തെ ധനകാര്യ വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു കെആർ ജ്യോതിലാൽ.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന് ഷർമിള മേരി ജോണിനെ മാറ്റി. മുഹമ്മദ് ഹനീഷാണ് പുതിയ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി. ടിവി അനുപമ ആണ് പുതിയ ധനകാര്യ വകുപ്പ് സെക്രട്ടറി. പരിസ്‌ഥിതി വകുപ്പിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട്. മിൻഹാജ് ആലമാണ് പുതിയ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി.

Most Read| കള്ളുഷാപ്പിൽ സോഫിയുടെ ‘ചിയേഴ്‌സ്’; ആശ്രിതനിയമനം രണ്ടുവർഷം നീണ്ട പോരാട്ടത്തിലൂടെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE