പീറ്റ് ഹെഗ്‌സെത്തിന് ആശ്വാസം; ഇംപീച്ച്മെന്റ് നീക്കം പരാജയപ്പെട്ടു

ഹെഗ്‌സെത്തിനെതിരെ ഇംപീച്ച്മെന്റ് കൊണ്ടുവരാനുള്ള വിമത റിപ്പബ്ളിക്കൻ അംഗം തോമസ് മാസിയുടെ പ്രമേയം യുഎസ് ജനപ്രതിനിധിസഭ തള്ളുകയായിരുന്നു.

By Senior Reporter, Malabar News
Pete Hegseth
പീറ്റ് ഹെഗ്‌സെത്ത്

വാഷിങ്ടൻ: കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനെതിരെ യുദ്ധം ചെയ്‌തുവെന്ന്‌ ആരോപിച്ച്, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെ കൊണ്ടുവന്ന ഇംപീച്ച്മെന്റ് നീക്കം പരാജയപ്പെട്ടു. ഹെഗ്‌സെത്തിനെതിരെ ഇംപീച്ച്മെന്റ് കൊണ്ടുവരാനുള്ള വിമത റിപ്പബ്ളിക്കൻ അംഗം തോമസ് മാസിയുടെ പ്രമേയം യുഎസ് ജനപ്രതിനിധിസഭ തള്ളുകയായിരുന്നു.

ഇടക്കാല തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയങ്ങളുടെ ആഘാതം റിപ്പബ്ളിക്കൻ പാർട്ടി നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ വോട്ടെടുപ്പ് നടന്നത്. ഇറാനുമായുള്ള യുദ്ധവും അതിനെത്തുടർന്നുണ്ടായ ഇന്ധനവില വർധനയുമാണ് ഈ പരാജയങ്ങൾക്ക് കാരണമെന്ന് പാർട്ടിയിലെ ഒരുവിഭാഗം ആരോപിച്ചിരുന്നു.

എന്നാൽ, ഹെഗ്‌സെത്തിന് ശക്‌തമായ പിന്തുണ നൽകുമെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്‌തമാക്കിയതോടെ, റിപ്പബ്ളിക്കൻ പ്രതിനിധികൾ അദ്ദേഹത്തിനൊപ്പം ഉറച്ചുനിന്നു. കെന്റക്കിയിൽ നിന്നുള്ള റിപ്പബ്ളിക്കൻ പ്രതിനിധി തോമസ് മാസിയുടെ നേതൃത്വത്തിലാണ് ഇംപീച്ച്മെന്റ് നീക്കം നടന്നത്. ഡെമോക്രാറ്റുകളും ഇതിനെ പിന്തുണച്ചു.

11 ഡെമോക്രാറ്റുകൾ ഉൾപ്പടെ ചില അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. 211 പേർ പ്രമേയത്തെ എതിർത്തപ്പോൾ 204 പേർ മാത്രമാണ് അനുകൂലിച്ചത്. ഇടക്കാല തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ജനുവരിയിലാണ് ഡെമോക്രാറ്റുകൾ പ്രതിനിധി സഭയുടെയും സെനറ്റിന്റെയും നിയന്ത്രണം ഏറ്റെടുക്കുക. ഹെഗ്‌സെത്ത് നിലവിൽ തൽക്കാലത്തേക്ക് രക്ഷപ്പെട്ടെങ്കിലും ഡെമോക്രാറ്റുകൾ നിയന്ത്രണം ഏറ്റെടുത്താൽ അദ്ദേഹത്തെ ഇംപീച്ച്മെന്റിലൂടെ പുറത്താക്കാനുള്ള നീക്കം നടക്കും.

ജനുവരിയിൽ ഡെമോക്രാറ്റുകൾ അധികാരമേൽക്കുമ്പോൾ അടുത്ത സ്‌പീക്കറാകുമെന്ന് കരുതപ്പെടുന്ന ഹൗസ് ഡെമോക്രാറ്റിക് ലീഡർ ഹക്കീം ജെഫ്രിസ് ഈ നീക്കത്തെ ശക്‌തമായി പിന്തുണച്ചു. ഹെഗ്‌സെത്ത് തന്റെ അധികാരം ദുരുപയോഗം ചെയ്യുകയും അമേരിക്കയുടെ ദേശീയ സുരക്ഷയെ തകർക്കുകയും ചെയ്‌തുവെന്ന്‌ അദ്ദേഹം പറഞ്ഞു.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE