ശബരിമല തീർഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ; പമ്പയിൽ ഹെൽപ്പ് ഡെസ്‌ക്

തീർഥാടനത്തിനിടെ മരിക്കുന്നവർക്ക് രണ്ടുലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കുമെന്ന് ബോർഡ് പ്രസിഡണ്ട് കെ ജയകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.

By Senior Reporter, Malabar News
sabarimala

തിരുവനന്തപുരം: ശബരിമല തീർഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. എൽഐസിയുമായി സഹകരിച്ചാണ് പദ്ധതി. തീർഥാടനത്തിനിടെ മരിക്കുന്നവർക്ക് രണ്ടുലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കുമെന്ന് ബോർഡ് പ്രസിഡണ്ട് കെ ജയകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.

വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിങ് എന്നിവ വഴി ദർശനത്തിന് എത്തുന്നവർക്കാണ് പരിരക്ഷ. തീർഥാടകരിൽ നിന്ന് പണം ഈടാക്കില്ല. ഒന്നരക്കോടി രൂപയാണ് ബോർഡ് പ്രീമിയമായി അടക്കുന്നത്. തീർഥാടകർ സന്നിധാനത്തേക്ക് പുറപ്പെടുന്നതിന്റെ തലേദിവസം മുതൽ മൂന്ന് ദിവസത്തേക്കായിരിക്കും ഈ പരിരക്ഷ.

സന്നിധാനത്ത് എത്തുന്ന ദിവസവും പിറ്റേന്നും ഹൃദയാഘാതം ഉൾപ്പടെയുള്ള സ്വാഭാവിക മരണത്തിനും അപകട മരണത്തിനും പരിരക്ഷയുണ്ട്. ഇൻഷുറൻസ് സംബന്ധിച്ച കാര്യങ്ങൾക്ക് പമ്പയിൽ ഹെൽപ്പ് ഡെസ്‌ക് തുടങ്ങുന്നതും ബോർഡിന്റെ പരിഗണനയിലുണ്ട്.

അരവണ തപാലിൽ വീട്ടിലെത്തും

സന്നിധാനത്ത് നിന്ന് അരവണയും അപ്പവും നാട്ടിലെത്തിക്കാൻ തപാൽ വകുപ്പ് സഹായിക്കും. ഇതിനായി പ്രസാദ് കൗണ്ടറുകൾക്ക് സമീപം തപാൽ ഓഫീസ് പ്രവർത്തിക്കും. പാഴ്‌സലായി അയക്കുന്ന പ്രസാദം കേടുകൂടാതെ എത്തിക്കുമെന്ന് വകുപ്പ് ഉറപ്പ് നൽകുന്നു.

മണ്ഡല-മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായി

മണ്ഡല- മകരവിളക്ക് മഹോൽസവത്തിനായുള്ള മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ടെന്ന് കെ ജയകുമാർ അറിയിച്ചു. ശബരിമല പാതകളിൽ വിശ്രമത്തിനായി 200 സ്‌റ്റെയിൻലെസ് സ്‌റ്റീൽ കസേരകൾ സ്‌ഥാപിച്ചതോടെ മലകയറുമ്പോഴുള്ള യാത്രാക്ളേശം ഒരുപരിധിവരെ കുറയും. നിലയ്‌ക്കലിൽ അയ്യായിരത്തോളം പേർക്ക് ഒരേസമയം വിശ്രമിക്കാൻ സാധിക്കുന്ന വലിയ പന്തലുകളും ഒരുക്കിയിട്ടുണ്ട്. തീർഥാടന കാലത്ത് 50 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരം തയ്യാറാക്കും.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE