തിരുവനന്തപുരം: ചാല സ്വർണക്കവർച്ചാ കേസിൽ ആറുപേർ പിടിയിൽ. നാലുപേരെ വയനാട്ടിലെ പടിഞ്ഞാറത്തറയിൽ നിന്നും രണ്ടുപേരെ തിരുവനന്തപുരത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലൂടെ നീങ്ങിയ പ്രതികളെ പിന്തുടർന്നാണ് വയനാട്ടിൽ വെച്ച് പിടികൂടിയത്.
ജ്വല്ലറി ഉടമയായ മഹാരാഷ്ട്ര സ്വദേശി നന്ദകുമാറുമായി സ്വർണ വ്യാപാരം നടത്തുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രി പത്തരയോടെ ജ്വല്ലറി അടച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് കവർച്ച നടന്നത്. നന്ദകുമാർ ശരീരത്തിന് കുറുകെയിട്ട ക്രോസ് ബാഗിൽ വച്ചിരുന്ന സ്വർണം ബൈക്കിൽ പിന്തുടർന്നെത്തിയ രണ്ടംഗ സംഘം തട്ടിയെടുക്കുകയായിരുന്നു.
2.6 കോടി രൂപ മൂല്യമുള്ള സ്വർണമാണ് കവർന്നത്. പ്രതികൾ കവർച്ചക്കായി ഉപയോഗിച്ച ബൈക്കിന്റെ നമ്പർ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. ബൈക്കിന്റെ ഉടമ അനിൽ എന്നയാളാണെന്ന് സ്ഥിരീകരിച്ച ഫോർട്ട് പോലീസ് അയാളെ കേന്ദ്രീകരിച്ചു അന്വേഷണവുമായി മുന്നോട്ടു പോവുകയായിരുന്നു. കവർച്ച നടത്തിയ ഒരുഭാഗം പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്തമാക്കി വിഡി സതീശൻ





































