ശബരിമലയിൽ അരവണ വിൽപ്പനയും നടവരവും കുറഞ്ഞു; എട്ടുകോടിയുടെ വരുമാന നഷ്‌ടം

കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ച് അരവണ വിൽപ്പനയിൽ 50 ശതമാനം ഇടിവാണ് ഉണ്ടായത്. പോയവർഷം ഇതേ സമയത്തിനുള്ളിൽ 17 ലക്ഷത്തോളം ഡപ്പി അരവണ വിറ്റ സ്‌ഥാനത്ത്‌, ഇക്കുറി വിൽപ്പന എട്ടുലക്ഷത്തിൽ താഴെ മാത്രമാണ്.

By Senior Reporter, Malabar News
Sabarimala
Representational Image

ശബരിമല: ശബരിമലയിൽ ഭക്‌തരുടെ എണ്ണവും അരവണ വിൽപ്പനയും നടവരവും കുറഞ്ഞു. കഴിഞ്ഞ മണ്ഡലകാലത്തെ അപേക്ഷിച്ച് അരവണ വിൽപ്പനയിൽ 50 ശതമാനം ഇടിവാണ് ഉണ്ടായത്. പോയവർഷം ഇതേ സമയത്തിനുള്ളിൽ 17 ലക്ഷത്തോളം ഡപ്പി അരവണ വിറ്റ സ്‌ഥാനത്ത്‌, ഇക്കുറി വിൽപ്പന എട്ടുലക്ഷത്തിൽ താഴെ മാത്രമാണ്.

പോയവർഷം നവംബർ 20ന് നാലേകാൽ ലക്ഷം ഡപ്പി അരവണയാണ് വിറ്റത്. എന്നാൽ, ഈവർഷം ഇതേ ദിവസത്തെ വിൽപ്പന 2.8 ലക്ഷമേയുള്ളൂ. പോയ തീർഥാടനകാലത്ത് ഇതേസമയം ശരാശരി പ്രതിദിന വിൽപ്പന 3.5 ലക്ഷം ഡപ്പിയായിരുന്നു. അരവണ വിൽപ്പനയിലെ ഇടിവ് മൂലം ഇതുവരെ എട്ടുകോടിയിലേറെ രൂപയുടെ വരുമാനനഷ്‌ടവും ദേവസ്വം ബോർഡിനുണ്ട്.

പോയവർഷം കരുതൽ ശേഖരത്തിൽ 47 ലക്ഷം ഡപ്പി അരവണയുമായാണ് തീർഥാടനകാലം ആരംഭിച്ചത്. ദിവസവും 24 മണിക്കൂർ ഉൽപ്പാദനം തുടരുന്നതാണ് ശബരിമലയിലെ രീതി. എന്നാൽ, ഇക്കുറി തീർഥാടനകാലം ആരംഭിക്കുമ്പോൾ 38 ലക്ഷം ഡപ്പി അരവണയാണ് കരുതൽ ശേഖരത്തിൽ ഉണ്ടായിരുന്നത്. നട തുറന്ന് ഏഴുദിവസം പൂർത്തിയാകുമ്പോൾ കരുതൽ ശേഖരം വർധിച്ചു.

40 ലക്ഷം ഡപ്പി അരവണ നിലവിൽ ദേവസ്വം ബോർഡിന്റെ കരുതൽ ശേഖരത്തിലുണ്ട്. ശബരിമലയിൽ ഭക്‌തരുടെ എണ്ണത്തിൽ വന്ന കുറവാണ് വിൽപ്പനയെ വൻതോതിൽ ബാധിച്ചതെന്ന് ബോർഡ് ജീവനക്കാർ പറയുന്നു. നടവരവിലും വരുമാനത്തിലും ഗണ്യമായ കുറവുണ്ട്. വൻ ഇടിവ് ഉണ്ടായെന്ന് കച്ചവടക്കാരും പരാതിപ്പെടുന്നുണ്ട്.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE