അർബുദത്തിന് കാരണമാകുന്ന രാസവസ്‌തുക്കൾ; ബിസ്‌ലേരിക്കെതിരെ നിയമനടപടി

കുടിവെള്ള സാമ്പിൾ ലബോറട്ടറിയിൽ പരിശോധിച്ചപ്പോഴാണ് അർബുദത്തിന് കാരണമാകാൻ സാധ്യതയുള്ള രാസവസ്‌തുവായ ബ്രോമേറ്റ് കണ്ടെത്തിയത്. പോളി ന്യൂക്ളിയർ അരോമാറ്റിക് ഹൈഡ്രോ കാർബണുകളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.

By Senior Reporter, Malabar News
Bisleri Packaged Drinking Water Unsafe
Rep. Image

ന്യൂഡെൽഹി: പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലേരിയിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്‌തുക്കൾ കണ്ടെത്തിയതിന് പിന്നാലെ നടപടിയുമായി ഭക്ഷ്യസുരക്ഷാ നിയന്ത്രണ അതോറിറ്റിയായ എഫ്എസ്എസ്എഐ. ബിസ്‌ലേരിയുടെ പാക്കേജ് കുടിവെള്ള സാമ്പിൾ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കുടിവെള്ള സാമ്പിൾ ലബോറട്ടറിയിൽ പരിശോധിച്ചപ്പോഴാണ് അർബുദത്തിന് കാരണമാകാൻ സാധ്യതയുള്ള രാസവസ്‌തുവായ ബ്രോമേറ്റ് കണ്ടെത്തിയത്. പോളി ന്യൂക്ളിയർ അരോമാറ്റിക് ഹൈഡ്രോ കാർബണുകളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഇവ രണ്ടും അർബുദത്തിന് കാരണമാകാൻ സാധ്യതയുള്ളവയായി കണക്കാക്കപ്പെടുന്ന പദാർഥങ്ങളാണ്.

ഇതേ തുടർന്ന് ബിസ്‌ലേരി ഇന്റർനാഷണലിനെതിരെ നിയമ നടപടികൾക്ക് അനുമതി നൽകിയിരിക്കുകയാണ് എഫ്എസ്എസ്എഐ. ബിസ്‌ലേരിക്ക് പുറമെ മറ്റു ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കെതിരെയും എഫ്എസ്എസ്എഐ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വസന്ത് മസാല പ്രൈവറ്റ് ലിമിറ്റഡ്, ടിറ്റ്-ബിറ്റ് ഫുഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മിമാൻസ ഇൻഡസ്‌ട്രീസ്‌, ആശ കൺഫെക്ഷണറി തുടങ്ങിയവയ്‌ക്ക് എതിരെയാണ് നടപടി.

ഭക്ഷ്യ-പാനീയ നിർമാതാക്കൾ നിശ്‌ചിത ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്ന കാര്യത്തിൽ പരിശോധന കർശനമാക്കിയതിന്റെ ഭാഗമായാണ് നടപടി. ചോക്ളേറ്റ് മിഠായികളിൽ ലേബലിൽ രേഖപ്പെടുത്താത്ത കളറിങ് പദാർഥങ്ങളും അനുവദനീയമായതിൽ കൂടുതൽ നിറങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ആശ കൺഫെക്ഷനറിയുടെ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE