30 മുതൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; മണ്ഡല പുനർനിർണയ ബിൽ ചർച്ചയ്‌ക്ക്‌?

ലോക്‌സഭാ സമ്മേളനം നവംബർ 30നും രാജ്യസഭാ സമ്മേളനം ഡിസംബർ രണ്ടിനും നടക്കും. ഡിസംബർ മൂന്നിന് ഇരു സഭകളുടെയും സമ്മേളനം അവസാനിക്കും.

By Senior Reporter, Malabar News
Parliament Monsoon Session

ന്യൂഡെൽഹി: നവംബർ 30 മുതൽ ഡിസംബർ മൂന്നാം തീയതി വരെ പാർലമെന്റിൽ പ്രത്യേക സമ്മേളനം ചേരും. കേരള പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജ്‌ജുവാണ് ഇക്കാര്യം അറിയിച്ചത്. ലോക്‌സഭാ സമ്മേളനം നവംബർ 30നും രാജ്യസഭാ സമ്മേളനം ഡിസംബർ രണ്ടിനും നടക്കും. ഡിസംബർ മൂന്നിന് ഇരു സഭകളുടെയും സമ്മേളനം അവസാനിക്കും.

അത്യാവശ്യമായ സർക്കാർ കാര്യങ്ങൾ ചർച്ച ചെയ്യാനും നടപടികൾ പൂർത്തിയാക്കാനും സഭാ സമ്മേളനം വിളിച്ചുചേർക്കാൻ ലോക്‌സഭാ സ്‌പീക്കറോടും രാജ്യസഭാ ചെയർമാനോടും അഭ്യർഥിച്ചിട്ടുണ്ടെന്ന് റിജ്‌ജു സാമൂഹിക മാദ്ധ്യമ പോസ്‌റ്റിൽ പറഞ്ഞു. എന്നാൽ, സമ്മേളനത്തിന്റെ അജണ്ട എന്താണെന്ന് വ്യക്‌തമാക്കിയിട്ടില്ല.

എന്നിരുന്നാലും മണ്ഡല പുനർനിർണയവും വനിതാ സംവരണവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലും കൊണ്ടുവന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. മണ്ഡല മൂല്യനിർണയത്തിലൂടെ ലോക്‌സഭയിലെ അംഗബലം 543 സീറ്റുകളിൽ നിന്ന് 850 ആയി ഉയർത്താനാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്.

2029ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ലോക്‌സഭയിലും സംസ്‌ഥാന നിയമസഭകളിലും 33% വനിതാ സംവരണം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രം പറയുന്നു. അതേസമയം, വനിതാ സംവരണവുമായി ബന്ധിപ്പിച്ച് മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ എതിർത്തും നാല് ഉപാധികൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടും ഇന്ത്യാസഖ്യം നിലപാട് ശക്‌തമാക്കിയിട്ടുണ്ട്.

വോട്ടുകൊള്ള വിഷയത്തിൽ പ്രതിസ്‌ഥാനത്തുള്ള മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉൾപ്പെടുന്ന മണ്ഡല പുനർനിർണയ സമിതിയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ലോക്‌സഭാ സീറ്റുകൾ 543 ആയി നിലനിർത്തുക, സംസ്‌ഥാനങ്ങൾക്കിടയിലെ സീറ്റ് അനുപാതം അതേപടി തുടരുക, നിലവിലെ സീറ്റുകളുടെ മൂന്നിലൊന്ന് (182) വനിതകൾക്ക് സംവരണം ചെയ്യുക, ഈ രീതി 25 വർഷത്തേക്ക് തുടരുക എന്നിവയാണ് കോൺഗ്രസിന്റെ ഉപാധികൾ.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE